മേയർ ആര്യ രാജേന്ദ്രൻ രാജി വെക്കണമെന്ന് ആവിശ്യപ്പെട്ട് കോർപറേഷനിൽ നടക്കുന്ന നിരാഹാര സമരം ചാനൽ ക്യാമറകൾ പോയതോടെ അനാഥമായി. പോലീസുകാർ മാത്രം സമരപന്തലിൽ ഇരിക്കുന്ന ചിത്രം ഇപ്പോൾ വൈറൽ ആവുകയാണ്. ഇതിനെക്കുറിച്ച് മുരളി കൃഷ്‌ണൻ എഴുതിയ പോസ്റ്റും ഏറെ ശ്രദ്ധിക്കപെടുകയാണ്.
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ
അർജ്ജന്റീന സൗദി മത്സരം കാണണം, അത് കൊണ്ട് ഉച്ചക്ക് സമരം നിർത്തുന്നു…
അപ്പോ ഇന്നലയോ….?
ഇന്നലെ ഞായറാഴ്ചയുടെ ക്ഷീണം കാരണം ….
അപ്പോ ശനിയാഴ്ചയോ..?
അന്നല്ലേ വെട്ടുകാട് പെരുനാൾ, അത് കൊണ്ട് നേരത്തേ നിർത്തി..!
കോർപ്പറേഷനിലെ കുറച്ച് ദിവസമായി തുടരുന്ന കാഴ്ചയാണ്, രാവിലെ നാലഞ്ച് ഒ ബി വാനും പത്ത് പതിനഞ്ച് സമരക്കാരും വരും, ലൈറ്റ്സ് ഓൺ.. ക്യാമറ… ആക്ഷൻ…!
മേയർ രാജി വെയ്ക്കുക… മേയർ രാജി വെയ്ക്കുക…
മാപ്ര: ഷാനി.. കോർപ്പറേഷനിൽ അതിശക്തമായ സമരം ഇന്നും തുടരുകയാണ്, നൂറു കണക്കിന് പ്രവർത്തകരാണ് ഇവിടെ തടിച്ച് കൂടിയിരിക്കുന്നത്…
ഇതിനിടയിൽ മാപ്രയ്ക്ക് സ്റ്റുഡിയോയിൽ നിന്നും ഫോൺ വരുന്നു…!
മതിയടെ… നിർത്തീട്ട് അടുത്ത കുത്തിത്തിരുപ്പ് നോക്കെന്ന് എഡിറ്റർ പറയുന്നു, മാപ്ര കോലുമായി അടുത്ത പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നു..!
ക്യാമറ പോയതോടെ, ഇനി ആര് കാണാനെന്ന് ഓർത്ത് സമരക്കാരും സ്ഥലം വിടുന്നു..!
കോർപ്പറേഷൻ ഓഫീസിൽ നിന്നും ഉച്ചക്ക് പകർത്തിയ ചിത്രം.