കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ

0
72

കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് ജീവനൊടുക്കിയത്.

തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ജപ്തി ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്ന് കരുതുന്നു. കൊയിലാണ്ടി കാർഷിക സഹകരണ ബാങ്കിൽ നിന്ന് എടുത്ത 9 ലക്ഷം രൂപ കുടിശിക ആയിരുന്നു.

ലോൺ തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ ഇന്നലെ വേലായുധന്റെ വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വേലായുധൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.