ലോക കപ്പ് ഫുഡ്ബോളിനെ വരവേറ്റ് തിരുവനന്തപുരം നഗരസഭ

0
88

മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാരിന്റെ ഗോൾ ചലഞ്ച് ക്യാമ്പയിനും നഗരസഭ തുടക്കമിടും.

മയക്കുമരുന്നിനെതിരെ ഫുട്ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായുള്ള ഗോള്‍ ചലഞ്ച് നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. വൈകുന്നേരം 5 ന് കിഴക്കേക്കോട്ട ശ്രീ ചിത്തിര തിരുന്നാൾ പാർക്കിൽ മന്ത്രി ആന്റണി രാജു പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്നു മുതൽ എല്ലാ ദിവസവും പാർക്കിലെ എൽ ഇ ഡി സ്ക്രീനിൽ ഖത്തറിൽ നടക്കുന്ന ഫുഡ്ബോൾ മത്സരം തത്സമയം കാണാനുള്ള ക്രമീകരണവും ഏർപെടുത്തിയിട്ടുണ്ട്.

ക്വാർട്ടർ ഫൈനൽ മത്സരം മുതൽ നഗരസഭ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ മത്സരം വീക്ഷിക്കാനുള്ള സംവിധാനവും നഗരസഭ ഒരുക്കും