Monday
22 December 2025
28.8 C
Kerala
HomeKeralaസംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് വേദിയാവും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് വേദിയാവും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് വേദിയാവും. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് കോഴിക്കോട് നഗരത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം അരങ്ങേറുക. കോഴിക്കോട് വെസ്റ്റ്ഹിലീലുള്ള വിക്രം മൈതാനമായിരിക്കും കലോത്സവത്തിന്റെ പ്രധാന വേദി. 25 വേദികളിലായി പരിപാടികള്‍ അരങ്ങേറും.

കലോത്സവ നടത്തിപ്പിനുള്ള സ്വാഗതസംഘത്തിന്റെ രൂപീകരണം ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നായി 14,000 ത്തോളം വിദ്യാര്‍ത്ഥികളാകും കലോത്സവത്തില്‍ പങ്കെടുക്കുക. സാധാരണ ഒരാഴ്ച വരെ നീണ്ടു നില്‍ക്കുന്ന കലോത്സവം ഇക്കുറി അഞ്ച് ദിവസം കൊണ്ടാവും പൂര്‍ത്തിയാക്കുക. ഇതിനായി വേദികളുടെ എണ്ണം കൂട്ടുകയായിരുന്നു.

കലോത്സവ ജേതാക്കള്‍ക്കുള്ള സമ്മാനത്തുക അടുത്ത വര്‍ഷം മുതല്‍ വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments