Saturday
10 January 2026
26.8 C
Kerala
HomeKeralaനേര്യമംഗലത്ത് വനത്തില്‍ തോക്കുധാരികളെ കണ്ടതായി വിവരം, മേഖലയില്‍ തിരച്ചില്‍

നേര്യമംഗലത്ത് വനത്തില്‍ തോക്കുധാരികളെ കണ്ടതായി വിവരം, മേഖലയില്‍ തിരച്ചില്‍

നേര്യമംഗലം വനമേഖലയില്‍ തോക്കുധാരികളെ കണ്ടതായി വിവരം. അടിമാലി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഒരു വാഹനത്തിന്റെ ഡ്രൈവറാണ് വിവരം അറിയിച്ചത്. ഇതേ തുടര്‍ന്ന് വനം വകുപ്പ് മേഖലയില്‍ തിരച്ചില്‍ നടത്തി.

നേര്യമംഗലം അഞ്ചാം മൈല്‍ ഭാഗത്തായാണ് തോക്കുധാരികളെ കണ്ടതെന്നായിരുന്നു ഡ്രൈവറുടെ മൊഴി. സംഘത്തില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു.

ഇവരുടെ പക്കല്‍ തോക്കുണ്ടായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു. ഇതോടെയാണ് വനം വകുപ്പും പൊലീസും വനത്തില്‍ തെരച്ചില്‍ നടത്തിയത്. എന്നാല്‍ ഇതുവരെ ആരെയും കണ്ടെത്താനായില്ല.

RELATED ARTICLES

Most Popular

Recent Comments