Friday
19 December 2025
31.8 C
Kerala
HomeIndiaതീവ്രവാദത്തിന് മാപ്പില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

തീവ്രവാദത്തിന് മാപ്പില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

തീവ്രവാദത്തിന് മാപ്പില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തിന് ഇന്ത്യ തക്ക മറുപടി നൽകിയിട്ടുണ്ട്. ആ നിലപാട് അങ്ങിനെ തന്നെ തുടരും. തീവ്രവാദത്തിന്റെ വേര് ഇന്ത്യ അറക്കുക തന്നെ ചെയ്യുമെന്നും മോദി പറഞ്ഞു.

തീവ്രവാദ ഫണ്ടിങുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ജീവനുകളാണ് തീവ്രവാദത്തിന് ഇരയായതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ തീവ്രവാദ ഫണ്ടിങിനെ ശക്തമായി ചെറുത്തതായും അദ്ദേഹം വ്യക്തമാക്കി.

ഒരു രൂപ പോലും തീവ്രവാദത്തിനായി ചെലവഴിക്കപ്പെടില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദം പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ആസൂത്രിത ശക്തികളാണ് തീവ്രവാദ ഫണ്ടിങിന് പിന്നിലുള്ളത്. തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ ശക്തമായി തന്നെ നേരിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നൂതന സാങ്കേതിക വിദ്യകൾ പോലും തീവ്രവാദ ഫണ്ടിങിനായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അപ്പോൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും തീവ്രവാദത്തെ ചെറുക്കാനുള്ള ഇടപെടൽ നടത്തും.

RELATED ARTICLES

Most Popular

Recent Comments