Friday
19 December 2025
19.8 C
Kerala
HomeIndiaവരൻ സമ്മാനിച്ച ലഹങ്കയുടെ വില കുറഞ്ഞുപോയി; വിവാഹത്തിൽ നിന്ന് പിന്മാറി വധു

വരൻ സമ്മാനിച്ച ലഹങ്കയുടെ വില കുറഞ്ഞുപോയി; വിവാഹത്തിൽ നിന്ന് പിന്മാറി വധു

പല കാരണങ്ങളാൽ വിവാഹം മുടങ്ങുന്ന വാർത്തകളും വിവാഹത്തിൽ നിന്ന് വരനോ വധുവോ പിന്മാറുന്ന വാർത്തകളും നാം കേൾക്കാറുണ്ട്. ഗൗരവമുള്ള കാരണങ്ങളാണ് ഇവയിൽ ചിലതെങ്കിൽ ചിലതൊക്കെ കേൾക്കുമ്പോൾ നിസാരമായി തോന്നാം.

എന്നാൽ കേട്ടാൽ അത്ഭുതം തോന്നുന്ന കാരണമാണ് ഉത്തരാഖണ്ഡിൽ നിന്നുള്ള യുവതി തന്റെ വിവാഹത്തിൽ നിന്ന് പിന്മാറിയതിനുള്ളത്. വരൻ വിവാഹത്തിന് ഇടാൻ സമ്മാനിച്ച ലഹങ്ക വിലകുറഞ്ഞതാണ് വധു പിന്മാറാൻ കാരണം. ലഖ്‌നൗവിൽ നിന്ന് അൽമോറയിലേക്ക് വരുത്തിച്ച ലഹങ്കയാണ് വരൻ വധുവിന് സമ്മാനിച്ചത്. എന്നാൽ ഈ ലഹങ്ക 10,000 രൂപയുടേത് മാത്രമാണെന്ന് പറഞ്ഞാണ് വധു പിന്മാറിയത്.

വധു പിന്മാറിയെങ്കിലും ക്ഷണക്കത്തുകൾ വരെ അച്ചടിച്ചതിനാൽ വരന്റെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ഇരുകൂട്ടരും പൊലീസ് സ്റ്റേഷനിലെത്തി. വരന്റെ കുടുംബം ബഹളമുണ്ടാക്കുകയും ചെയ്തു. സംഭവം സ്റ്റേഷൻ വരെയെത്തിയതോടെ ഇരുകൂട്ടരെയും പൊലീസ് അനുനയത്തിലൂടെ സംസാരിച്ച് പറഞ്ഞയച്ചു. ഒത്തുതീർപ്പിലെത്തിയെങ്കിലും വിവാഹം വേണ്ടെന്ന തീരുമാനത്തിലേക്ക് രണ്ട് വീട്ടുകാരുമെത്തുകയായിരുന്നു.

നൈനിറ്റാളിലെ ഹൽദ്വാനി ജില്ലക്കാരാണ് വധുവിന്റെ വീട്ടുകാർ. അൽമോറ സ്വദേശികളാണ് യുവതിയുടെ കുടുംബം. ജൂൺ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

RELATED ARTICLES

Most Popular

Recent Comments