Monday
12 January 2026
20.8 C
Kerala
HomeIndiaദേശീയ പതാകയെ അവഹേളിച്ചു, ആമസോണിനെതിരെ കേസെടുത്ത് തിരുവനന്തപുരം ഫോർട്ട് പോലീസ്

ദേശീയ പതാകയെ അവഹേളിച്ചു, ആമസോണിനെതിരെ കേസെടുത്ത് തിരുവനന്തപുരം ഫോർട്ട് പോലീസ്

ദേശീയ പതാകയെ അവഹേളിച്ചതിന്റെ പേരിൽ ആമസോണിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്എസ് മനോജ് നൽകിയ പരാതിയിലാണ് നവംബർ 15ന് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. റിപ്പബ്ലിക്ക് ദിന വിപണി ലക്ഷ്യം വച്ച് ചെരുപ്പ്, റ്റീ ഷർട്ട്, മിഠായി തൊലി, ചുരിദാർ, സിറാമിക് കപ്പ് തുടങ്ങിയവയിൽ ദേശീയ പതാകയുടെ ചിത്രം പ്രിന്റ് ചെയ്‌ത്‌ വിപണനത്തിനായി ആമസോൺ പോർട്ടലിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ സഹിതമാണ് പരാതി നൽകിയത്.

ദി പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് റ്റു നാഷണൽ ഹോണർ ആക്‌ട് 1971 പ്രകാരവും, ഇന്ത്യൻ ഫ്ലാഗ് കോഡ്- 2002ന്റെ കടുത്ത ലംഘനം പ്രത്യേകമായി ചൂണ്ടിക്കാട്ടിയുമാണ് പരാതി നൽകിയത്. രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചും സ്ഥിരമായി ലംഘിച്ചും, ദേശീയ പതാകയേയും അതു വഴി ഇന്ത്യൻ ദേശീയതയേയും അപമാനിച്ചും പ്രവർത്തിക്കുന്ന ഇത്തരം വിദേശ ഓൺലൈൻ കമ്പനികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

തെളിവുകൾ നശിപ്പിക്കാനുള്ള സമയം കമ്പനിക്ക് ഇപ്പോൾ തന്നെ ലഭിച്ചു കഴിഞ്ഞു. ഐടി മേഖലയിലെ വിദഗ്‌ധരുടെ സഹായത്തോടെ നടത്തുന്ന അന്വേഷണത്തിലൂടെ മാത്രമേ ഫലം കാണാൻ കഴിയുള്ളൂവെന്നും, കമ്പനിക്കെതിരെ ശിക്ഷാ നടപടികൾ ഉറപ്പാക്കും വരെ നിയമ പോരാട്ടം തുടരുമെന്നും സംഘടന അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments