വയനാട്ടിൽ അമ്മയ്ക്കും കുട്ടിയ്ക്കും വെട്ടേറ്റു

0
111

വയനാട് മേപ്പാടിയിൽ അമ്മയ്ക്കും കുട്ടിയ്ക്കും കത്തി കൊണ്ട് വെട്ടേറ്റു. നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം നടന്നത്. പാറക്കൽ ജയപ്രകാശിന്റെ ഭാര്യ അനില, മകൻ ആദിദേവ് എന്നിവർക്കാണ് പരിക്കേറ്റത്. വ്യക്തി വിരോധം മൂലം അയൽവാസിയാണ് ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ആക്രമണത്തിൽ പരിക്കേറ്റ അമ്മയെയും കുട്ടിയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ മേപ്പാടി പോലീസ് കേസെടുത്തിട്ടുണ്ട്.

ആക്രമണത്തിന് ശേഷം പ്രതി പ്രദേശത്ത് നിന്ന് കടന്നു കളഞ്ഞു. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.