ജി.എസ്.ടി വ്യവസ്ഥകളുടെ ലംഘനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനങ്ങള്‍. ജി.എസ്.ടി കൗണ്‍സില്‍ യോഗം വിളിയ്ക്കാത്ത കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ജി.എസ്.ടി നിയമത്തിലെ സെക്ഷന്‍ ആറിലെ നിര്‍ദേശം കേന്ദ്രം ലംഘിച്ചതായും സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
നാല് മാസത്തില്‍ ഒരിയ്ക്കല്‍ ജി.എസ്.ടി കൗണ്‍സില്‍ ചേരണം എന്നാണ് സെക്ഷന്‍ ആറിലെ വ്യവസ്ഥ. സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കാതിരിയ്ക്കാനുള്ള കേന്ദ്രനീക്കമാണിതെന്ന് പശ്ചിമ ബംഗാള്‍, ഛത്തീഗഢ്, രാജസ്ഥാന്‍, തമിഴ്‌നാട് സര്‍ക്കാരുകള്‍ പറയുന്നു.
അതിനിടെ പശ്ചിമ ബംഗാളിന് ലഭിക്കേണ്ട ചരക്ക്- സേവന നികുതിയുടെ വിഹിതം കൃത്യമായി നല്‍കുന്നില്ലെങ്കില്‍ ജി.എസ്.ടി. നല്‍കുന്നത് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. നികുതിവിഹിതം നല്‍കാന്‍ പറ്റുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ രാജിവെച്ചു പോകട്ടെയെന്നും മമത പറഞ്ഞു.