തലസ്ഥാനത്ത് നാലു കിലോ കഞ്ചാവുമായി ലഹരി സംഘം പിടിയിൽ

0
130

തിരുവനന്തപുരത്ത് നാലു കിലോ കഞ്ചാവുമായി ലഹരി സംഘം പിടിയിൽ. കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ നേമത്ത് വെച്ചാണ് പിടികൂടിയത്. മോഷണ കേസ് പ്രതി ഉൾപ്പടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം സ്വദേശികളായ നന്ദു, വിപിൻ,മുഹമ്മദ്‌ എന്നിവരാണ് അറസ്റ്റിലായത്.

ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാനായായിരുന്നു നീക്കം. സിറ്റി നർകോട്ടിക് സെൽ ആണ് പരിശോധന നടത്തിയത്.