മതപരിവർത്തന നിയമം ശക്തമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

0
115

മതപരിവർത്തന നിയമം ശക്തമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. നിയമം ലംഘിക്കുന്നവർക്ക് 10 വർഷത്തെ തടവ് ശിക്ഷ നൽകുന്ന തരത്തിൽ ശക്തമാക്കാനാണ് തീരുമാനം.

ഇത് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം നൈനിറ്റാളിൽ നിന്ന് ഹൽദ്വാനിയിലേക്ക് മാറ്റാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

നിർബന്ധിത മതപരിവർത്തനത്തിന് അഞ്ച് വർഷത്തെ തടവാണ് നേരത്തെ ഉത്തരാഖണ്ഡിൽ ഉണ്ടായിരുന്നത്. 2018ൽ നിലവിൽ വന്ന ഈ നിയമം ഇപ്പോൾ കൂടുതൽ ശക്തമാക്കുകയായിരുന്നു.