ഇന്ത്യന്‍ നാവികസേനക്ക് 16 ാം അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (ALH) MK-III കൈമാറി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍).ബെംഗളൂരുവിലെ നാവികസേനക്കാണ് ഹെലികോപ്റ്റര്‍ നല്‍കിയിരിക്കുന്നത്. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് ALH MK- III. നിര4ക്ഷണ റാഡാര്‍,ഇലക്ട്രോ-ഒപ്റ്റിക് പോഡ്, മെഡിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, ഹൈ-ഇന്റന്‍സിറ്റി സെര്‍ച്ച്ലൈറ്റ്, ഇന്‍ഫ്രാറെഡ് സപ്രസര്‍, ഹെവി മെഷീന്‍ ഗണ്‍, ഗ്ലാസ് കോക്പിറ്റ് എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
കമ്പനി ഇതുവരെ 330-ലധികം എഎല്‍എച്ചുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ ഒരു ഹെലികോപ്റ്റര്‍ 3.74 ലക്ഷത്തിലധികം മണിക്കൂറുകള്‍ പറന്നാതായും രേഖപ്പെടുത്തിയിട്ടുണ്ട്.2017 മാര്‍ച്ചില്‍ നാവികസേന 15 ALH MK- III യുടെ വിതരണത്തിനായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കലുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഇന്നലെ ഒമ്പത് ഹെലികോപ്റ്ററുകള്‍ക്കായുള്ള കരാറും സേന ഒപ്പുവച്ചു.
‘HAL-മായി ബന്ധപ്പെട്ടതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്, കൂടാതെ ഒമ്പത് ഹെലികോപ്റ്ററുകള്‍ക്കായി ഒരു ലെറ്റര്‍ ഓഫ് ഇന്റന്റ് (LoI) നല്‍കുന്നതില്‍ സന്തോഷമുണ്ട്. കോവിഡ് -19 ഉണ്ടായിരുന്നിട്ടും, തടസ്സങ്ങളില്ലാത്ത HAL എല്ലാ ഹെലികോപ്റ്ററുകളും ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്തിച്ചു, ഇത് ഇന്ത്യയുടെ സമുദ്ര സുരക്ഷയിലുളള കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങളെ അനുവദിച്ചു. ‘ കോസ്റ്റ് ഗാര്‍ഡ് ഡിജി വി എസ് പതാനിയ പറഞ്ഞു
‘ഇത് ഞങ്ങളുടെ എല്ലാ ഭാവി കരാറുകള്‍ക്കും ഒരു മാനദണ്ഡമായി പ്രവര്‍ത്തിക്കും. കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും,’ എച്ച്എഎല്‍ ചെയര്‍മാന്‍ സിബി അനന്തകൃഷ്ണന്‍ പറഞ്ഞു.