നേപ്പാളിൽ വ്യാജ ബാലറ്റ് പേപ്പറുകളുമായി ഇന്ത്യക്കാരൻ പിടിയിൽ

0
87

നേപ്പാളിൽ വ്യാജ ബാലറ്റ് പേപ്പറുകളുമായി ഇന്ത്യക്കാരൻ പിടിയിൽ. 40 വയസുകാരനായ ഇജാസത് അഹ്‌മദാണ് നേപ്പാളിലെ ജഗന്നത്പൂരിൽ നിന്ന് പിടിയിലായത്.

തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ 15,000 വ്യാജ ബാലറ്റ് പേപ്പറുകൾ ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. നവംബർ 20നാണ് നേപ്പാളിലെ ഫെഡറൽ പാർലമെൻ്റ്, പ്രവിശ്യാ അസംബ്ലി തെരഞ്ഞെടുപ്പുകൾ നടക്കുക.

ബീഹാറിലെ വെസ്റ്റ് ചമ്പാരൻ സ്വദേശിയാണ് പിടിയിലായ ഇജാസത് അഹ്‌മദ്. ബാലറ്റ് പേപ്പറുകളുമായി ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ഇജാസതിനെ പൊലീസ് പിടികൂടിയത്. ഇന്ത്യൻ രെജിസ്ട്രേഡ് ബൈക്കിലായിരുന്നു ഇയാളുടെ യാത്ര.