ആമസോൺ മതംമാറ്റാന്‍ 
പണം നൽകി ; ആരോപണവുമായി ആർഎസ്‌എസ്‌ മാസിക

0
70

ഇ–-കൊമേഴ്‌സ്‌ കമ്പനി ആമസോൺ രാജ്യത്ത്‌ വടക്കുകിഴക്കൻ മേഖലയിൽ മതംമാറ്റത്തിന്‌ പണം നൽകുന്നുവെന്ന്‌ ആർഎസ്‌എസ്‌ മാസിക ഓർഗനൈസർ. ‘അമേരിക്കൻ ബാപ്‌റ്റിസ്റ്റ്‌ ചർച്ച്‌’ എന്ന ക്രൈസ്‌തവ സംഘടനയുമായി കമ്പനിക്ക് സാമ്പത്തിക ബന്ധമുണ്ടെന്നും ഇതുപയോഗിച്ച്‌ ബഹുരാഷ്‌ട്ര കമ്പനികൾ കള്ളപ്പണം വെളുപ്പിക്കൽ നടത്തിയിട്ടുണ്ടാകാമെന്നും ലേഖനത്തിൽ ആരോപിക്കുന്നു

അമേരിക്കൻ ബാപ്റ്റിസ്റ്റ്‌ ചർച്ചിന്റെ നിയന്ത്രണത്തിൽ ‘ഓൾ ഇന്ത്യ മിഷൻ’ എന്ന സംഘടന പ്രവർത്തിക്കുന്നതായും ഇവർ വടക്കുകിഴക്കൻ മേഖലയിൽ 25,000ഓളം പേരെ ക്രിസ്‌തുമതത്തിലേക്ക്‌ പരിവർത്തനം ചെയ്‌തുവെന്നും ഓർഗനൈസർ ആരോപിച്ചു. ഈ വിഷയത്തിൽ ദേശീയ ബാലാവകാശ കമീഷൻ കേസെടുത്ത്‌ അന്വേഷണം നടത്തുന്നുണ്ടെന്നും അവകാശപ്പെട്ടു.

ഓൾ ഇന്ത്യ മിഷനുമായി ബന്ധമില്ലെന്ന്‌ ആമസോൺ പ്രതികരിച്ചു. ആമസോണിനും ഫ്ലിപ്‌കാർട്ടിനും രാജ്യത്ത്‌ പ്രവർത്തിക്കാൻ നൽകിയ അനുമതി പിൻവലിക്കണമെന്ന്‌ സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച്‌ നേരത്തേ ആവശ്യപ്പെട്ടിരുന്നു.