Wednesday
17 December 2025
30.8 C
Kerala
HomeKeralaസ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോ ഓണ്‍ലൈൻ വിതരണക്കാരും സമരത്തിലേക്ക്

സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോ ഓണ്‍ലൈൻ വിതരണക്കാരും സമരത്തിലേക്ക്

സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോ ഓണ്‍ലൈൻ വിതരണക്കാരും സമരത്തിലേക്ക്. സ്വിഗ്ഗി വിതരണക്കാരുടെ സമരത്തിന്‍റെ രണ്ടാം ദിവസവും കൊച്ചി നഗരത്തിൽ ഭക്ഷണവിതരണത്തെ ബാധിച്ചിട്ടുണ്ട്.

സ്വിഗ്ഗി ഓണ്‍ലൈൻ ഡെലിവറിക്കാർ കൊച്ചിയിൽ സമരമിരിക്കുമ്പോഴും സൊമാറ്റോ വിതരണക്കാർ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഒരുമിച്ചുള്ള സമരം കൊണ്ട് മാത്രമെ ഫലമുണ്ടാകൂ എന്ന വിലയിരുത്തലിലാണ് സൊമാറ്റോ വിതരണക്കാരും സമരത്തിന് പദ്ധതിയിടുന്നത്. നാളെ ആലോചനാ യോഗം ചേരും. അതിന് ശേഷമാകും തീരുമാനം.

സ്വിഗ്ഗി സമരത്തിന്‍റെ രണ്ടാം ദിവസം നഗത്തിലെ ഭക്ഷണ ഓർഡറും ഡെലിവറിയെയും ബാധിച്ചിട്ടുണ്ട്. ആദ്യ ചർച്ച പാളിയെങ്കിലും തുടർ ചർച്ചകളിൽ പരിഹാരം കാണുമെന്ന് പ്രതീക്ഷയിലാണ് സമരസമിതി സമരക്കാർ ഉയർത്തുന്ന പ്രശ്നങ്ങളിൽ കമ്പനി തലപ്പത്ത് നിന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നാണ് കേരളത്തിലെ സ്വിഗ്ഗി പ്രതിനിധികൾ വ്യക്തമാക്കുന്നത്. മിനിമം ചാർജ് വർദ്ധനവ് നഷ്ടം കൂട്ടുമെന്ന വാദവും അവർ ഉയർത്തുന്നു.

RELATED ARTICLES

Most Popular

Recent Comments