പെൺകുട്ടികളെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ സംഭവത്തിൽ മഹിളാ സമഖ്യാ സൊസൈറ്റിക്കെതിരെ നടപടി

0
102

കോട്ടയത്ത് പോക്സോ കേസ് ഇരകളായ 9 പെൺകുട്ടികളെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ സംഭവത്തിൽ മഹിളാ സമഖ്യാ സൊസൈറ്റിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് സിഡബ്ല്യുസി. സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്ന റിപ്പോർട്ട് കളക്ടർക്ക് നൽകി.

സംസ്ഥാന വനിത ശിശു വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമിന്റെ നടത്തിപ്പ് മഹിളാ സമഖ്യ സൊസൈറ്റിക്കാണ്. ഇവിടെ താമസിച്ചിരുന്ന പെൺകുട്ടികളെ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

അതേസമയം മാങ്ങാനം ഷെൽട്ടർ ഹോമിൽനിന്നു കാണാതായ ഒൻപതു പെൺകുട്ടികളെ എറണാകുളം കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിലുള്ള കൂര് മലയിൽ നിന്നാണ് കണ്ടെത്തിയത്. ആളുകൾ സൂര്യാസ്തമയം കാണാനും മറ്റും എത്താറുള്ള ഇവിടെ, കുരിശ് കാണാൻ വന്നതാണ് എന്നാണ് പെൺകുട്ടികൾ പൊലീസിനോടു പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരം വന്നതെന്നും പെൺകുട്ടികൾ പൊലീസിനോടു പറഞ്ഞു.