പ്രൈമറി സ്കൂൾ അധ്യാപികയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

0
63

പ്രൈമറി സ്കൂൾ അധ്യാപികയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലെ എക്ദിൽ പ്രദേശത്താണ് സംഭവം. 6 തവണ വെടിയേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമാണ്.

പരുക്കേറ്റ നിലയിൽ റോഡിൽ കിടന്ന യുവതിയെ വഴിയാത്രക്കാരാണ് കണ്ടെത്തിയത്. ശേഷം പൊലീസിന് വിവരം കൈമാറി. ബന്ധുക്കളും പൊലീസും ചേർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണം ആരംഭിച്ച് അൽപ്പം കഴിഞ്ഞ് ഒരു യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരുക്കേറ്റ സ്ത്രീയും പുരുഷനും പരസ്പരം അറിയാവുന്നവരാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ആക്രമണ ഉദ്ദേശം പൊലീസ് പരിശോധിക്കുകയാണ്. ഇരുവരും തമ്മിൽ മറ്റ് ബന്ധങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.