Saturday
20 December 2025
29.8 C
Kerala
HomeIndiaപങ്കാളിയായ യുവതിയെ കൊന്ന് 35 കഷ്‌ണ‌ങ്ങളാക്കി: യുവാവ് അറസ്റ്റിൽ

പങ്കാളിയായ യുവതിയെ കൊന്ന് 35 കഷ്‌ണ‌ങ്ങളാക്കി: യുവാവ് അറസ്റ്റിൽ

പങ്കാളിയായ യുവതിയെ കൊന്ന് മൃതദേഹം നഗരത്തിന്റെ പലയിടങ്ങളിലായി ഉപേക്ഷിച്ച യുവാവ് അറസ്റ്റിൽ. ഒപ്പം ജീവിച്ചിരുന്ന ശ്രദ്ധ എന്ന യുവതിയെ കൊലപ്പെടുത്തിയ അഫ്‌താബ് അഹമ്മദ് പുനേവാല എന്നയാളാണ് അറസ്റ്റിലായത്. യുവതിയെ കൊലപ്പെടുത്തി 35 കഷ്‌ണ‌ങ്ങളാക്കിയ ശേഷം വിവിധ ഇടങ്ങളിലായി ശരീര ഭാ​ഗങ്ങൾ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മുംബൈയിൽ കോള്‍ സെന്ററിൽ ജോലി ചെയ്യുമ്പോഴായിരുന്നു ശ്രദ്ധ യുവാവുമായി അടുപ്പത്തിലാകുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാർ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഇവർ ഡൽഹിയിലെ ഒരു ഫ്ലാറ്റിലേക്ക് താമസം മാറി. ഇതിനിടെ ശ്രദ്ധ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വഴക്കുണ്ടായെന്നും തുടർന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.

മെയ് 18നാണ് ശ്രദ്ധയെ യുവാവ് കൊലപ്പെടുത്തുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ ഒരു ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയായിരുന്നു. തുടർന്നുള്ള 18 ദിവസങ്ങളിൽ പുലര്‍ച്ചെ രണ്ട് മണിക്ക് വീടിന് പുറത്തിറങ്ങി ഡല്‍ഹി നഗരത്തിന്റെ 18 ഭാഗങ്ങളിലായി മൃതദേഹാവശിഷ്‌ടങ്ങൾ ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

നവംബറിൽ ശ്രദ്ധയുടെ പിതാവ് ഡൽഹി പൊലീസിൽ നൽകിയ പരാതിയിലൂടെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. മകളേക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരിക്കുകയും ഫോണില്‍ പോലും ലഭ്യമാകാതിരിക്കുകയും ചെയ്‌തതോടെ ശ്രദ്ധയുടെ പിതാവ് നവംബര്‍ എട്ടിന് ഡല്‍ഹിയില്‍ മകൾ താമസിക്കുന്ന ഫ്ലാറ്റിൽ എത്തിയപ്പോൾ ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു

RELATED ARTICLES

Most Popular

Recent Comments