ഡ്രോൺ ഉപയോഗിക്കുന്ന കർഷകർക്ക് 5 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്ത് കേന്ദ്രം

0
98

രാജ്യത്ത് കാർഷിക മേഖലയിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം വർധിപ്പിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കാർഷിക മേഖലയിൽ ഡ്രോണുകളുടെ സാധ്യതകൾ വിശകലനം ചെയ്ത സർക്കാർ, ഇവയുടെ ഉപയോഗം വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കാർഷികമേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള വലിയ തന്ത്രത്തിനാണ് ഇത്തവണ കേന്ദ്രസർക്കാർ തുടക്കമിട്ടിരിക്കുന്നത്.

ഡ്രോൺ ഉപയോഗിക്കുന്നവർക്ക് 5 ലക്ഷം

കാർഷിക മേഖലയിൽ ഡ്രോണുകൾ ഉപയോഗിക്കുന്നവർക്ക് 5 ലക്ഷം രൂപയുടെ സബ്‌സിഡിയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. മൊത്തം ചെലവിന്റെ 50 ശതമാനമാകും സർക്കാർ സബ്‌സിഡിയായി നൽകുക. ഇത്തരത്തിൽ പരമാവധി 5 ലക്ഷം രൂപ വരെ കർഷകർക്ക് ലഭിക്കും. അതായത് 10 ലക്ഷം രൂപയുടെ ഡ്രോൺ 5 ലക്ഷം രൂപയ്ക്ക് ഫലത്തിൽ കർഷകർക്ക് വാങ്ങാൻ സാധിക്കും.

സാധ്യതകൾ ഏറെ

കർഷിക മേഖലയിൽ ഡ്രോണുകളുടെ സാധ്യത പര്യവേക്ഷണം ചെയ്തവരിൽ ഭൂരിഭാഗവും അനുകൂല റിപ്പോർട്ടുകളാണ് പുറത്തുവിട്ടിട്ടുള്ളത്. ഡ്രോണുകളുടെ ഉപയോഗം സമയ ലാഭത്തിനും, മികച്ച വിളവെടുപ്പിനും വഴിയൊരുക്കുമെന്നാണു പ്രധാന കണ്ടെത്തൽ. ഡ്രോണുകൾ ഉപയോഗിച്ച് വേഗത്തിലും, എളുപ്പത്തിലും വളങ്ങളും മറ്റ് രാസവസ്തുക്കളും വിളകളിൽ തളിക്കാൻ സാധിക്കും. കീടനാശിനികൾ, മരുന്നുകൾ, വളങ്ങൾ എന്നിവയെല്ലാം ഇതുകൂടാതെ സംരക്ഷിക്കപ്പെടുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

വരുമാനം ഉയരും

നിലവിൽ കർഷകരുടെ വരുമാനത്തിന്റെ സിംഹഭാഗവും വിളകളുടെ പരിചരണത്തിനാണു ചെലവഴിക്കപ്പെടുന്നത്. ഡ്രോണുകൾ പോലുള്ള സാങ്കേതിക വിദ്യകളുടെ ഉൾപ്പെടുത്തൽ കൃഷിച്ചെലവ് കുറയ്ക്കും. ഇതുമൂലം കർഷകരുടെ വരുമാനം ഉയരും. സമയലാഭം കർഷകർക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും, മറ്റു വരുമാന സാധ്യതകൾ പര്യവേഷണം ചെയ്യാനും വഴിവയ്ക്കും.

ഒറ്റത്തവണ നിക്ഷേപം

ഡ്രോണുകളിലെ നിക്ഷേപം ദീർഘകാല സ്വഭാവമുള്ളതാണ്. അതിനാൽ തന്നെ ഇതൊരു നഷ്ടമായി കർഷകർ കാണേണ്ടതില്ല. നിങ്ങൾ അ‌ടുത്ത സീസണിൽ വിളകൾ മാറ്റാൻ തീരുമാനിച്ചാലും ഡ്രോണുകൾ നിങ്ങളെ പിന്തുണയ്ക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചെറുകിട നാമമാത്ര കർഷകർ, സ്ത്രീ കർഷകർ, കർഷകർ എന്നിവരെ സഹായിക്കാൻ ഡ്രോൺ ചെലവിന്റെ 50 ശതമാനം നിരക്കിൽ പരമാവധി 5 ലക്ഷം രൂപ വരെയാണ് സർക്കാർ ധനനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റിടങ്ങളിലെ കർഷകർക്ക് 4 ലക്ഷം രൂപ വരെ അല്ലെങ്കിൽ ചെലവിന്റെ 40 ശതമാനം വരെയാകും സബ്സിഡി ലഭിക്കുക.