ആശ്രമം കത്തിച്ച പ്രകാശിന്റെ മരണത്തിലെ ദുരൂഹത തേടി ക്രൈംബ്രാഞ്ച്

0
59

സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ച്‌ നശിപ്പിച്ച കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ പ്രതി ആർഎസ്എസ് പ്രവർത്തകൻ പ്രകാശിന്റെ മരണത്തിലെ ദുരൂഹത തേടി ക്രൈംബ്രാഞ്ച്. പ്രകാശിന്റെ ആത്മഹത്യാ കേസും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും.

ആത്മഹത്യാ കേസിലെ ഫയലുകൾ വിളപ്പിൽശാല പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. സഹപ്രവർത്തകരായ ആർഎസ്എസുകാരിൽ നിന്ന് പ്രകാശിന് മർദ്ദനം ഏറ്റിരുന്നു. ഇതിനുശേഷം വീട്ടിൽ തിരിച്ചെത്തി പ്രകാശ് ആത്മഹത്യ ചെയ്‌തു.

തുടർന്ന് സഹോദരൻ പ്രശാന്ത് വിളിപ്പിൽശാല പൊലീസിന് നൽകിയ പരാതിയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച കേസിൽ വഴിത്തിരിവായത്.