Monday
22 December 2025
28.8 C
Kerala
HomeEntertainmentനിവിൻ പോളി നായകനായി എത്തുന്ന ചിത്രം യേഴ് കടൽ യേഴ് മലൈയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

നിവിൻ പോളി നായകനായി എത്തുന്ന ചിത്രം യേഴ് കടൽ യേഴ് മലൈയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

നിവിൻ പോളി നായകനായി എത്തുന്ന ചിത്രം യേഴ് കടൽ യേഴ് മലൈയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. കുന്തം പോലുള്ള ആയുധവും പിടിച്ച് നിൽക്കുന്ന നിവിൻ പോളിയുടെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. വളരെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ നിവിൻ പോളി എത്തുന്നത്. ചിത്രത്തിലെ നായികയുടെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അഞ്‍ജലിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപന സമയം മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് യേഴ് കടൽ യേഴ് മലൈ. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടി നായകനായ പേരൻപ്, തരമണി, തങ്ക മീങ്കൽ, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ റാം സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി യേഴ് കടൽ യേഴ് മലൈക്കുണ്ട്. മാനാട് എന്ന ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിയ്‌ക്കൊപ്പം തമിഴ് നടൻ സൂരിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിൻറെ സംഗീത സംവിധാനം നിര്വഹിക്കുന്നത് ലിറ്റിൽ മാസ്‌ട്രോ യുവൻ ശങ്കർ രാജയാണ്. വെട്ടത്തിന്റെയും ഒപ്പത്തിന്റെയും ഡിഒപി ഏകാംബ്രം ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ ഉമേഷ് ജെ കുമാർ, എഡിറ്റർ മതി വിഎസ്, ആക്ഷൻ സ്റ്റണ്ട് സിൽവ, കൊറിയോഗ്രാഫർ സാൻഡി, ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് എന്നിവർ ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. പി ആർ ഒ – ശബരി

RELATED ARTICLES

Most Popular

Recent Comments