രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളും ജയിൽ മോചിതരായി

0
49

രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളും ജയിൽ മോചിതരായി. സുപ്രീം കോടതി ഉത്തരവ് ജയിലുകളിൽ ലഭിച്ചതിനെ തുടർന്ന് ആറുപ്രതികളും ജയിലിൽ നിന്നിറങ്ങി. പ്രതികൾ മോചിതരാകുന്നത് 31 വർഷത്തെ ജയിൽവാസത്തിനു ശേഷമാണ്. നളിനി, മുരുകൻ, റോബർട്ട് പയസ്, ശാന്തൻ, ജയകുമാർ, രവിചന്ദ്രൻ എന്നിവരാണ് മോചിതരായത്.

രാജീവ് ഗാന്ധി വധക്കേസിലെ നളിനി അടക്കമുള്ളവരെ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിനെതിരെ എതിർ നിയമ നടപടികൾ വേണ്ടെന്ന് നെഹ്‌റു കുടുംബം തീരുമാനിച്ചിരുന്നു. സോണിയാഗാന്ധി മല്ലികാർജ്ജുൻ ഖർഗെയെ ഇതുസംബന്ധിച്ച നിലപാടറിയിച്ചിരുന്നു.

എന്നാൽ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തിൽ നെഹ്‌റു കുടുംബത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് ഇന്നലെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. സുപ്രിം കോടതിയിൽ പുന:പരിശോധന ഹർജ്ജി സമർപ്പിയ്ക്കുന്നതിലും താതപര്യമില്ലെന്ന് നെഹ്‌റു കുടുംബം വ്യക്തമാക്കി.

പ്രതികളുടെ മോചനം തടയാനുള്ള അടിയന്തിര നിയമ നടപടികളിലേക്ക് നെഹ്‌റു കുടുംബത്തിന്റെ നിലപാട് പരിഗണിച്ച് കോൺഗ്രസ് കടക്കില്ല. ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് പ്രതികളെ ജയിൽ മോചിതരാക്കിയത്. പ്രതികളുടെ മോചനത്തിനായി തമിഴ്‌നാട് സർക്കാർ 2018ൽ ഗവർണറോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഗവർണർ ഇത് പരിഗണിച്ചിരുന്നില്ല.

കേസിൽ പ്രതിയായിരുന്ന പേരറിവാളനെ കഴിഞ്ഞ മെയ് മാസം മോചിപ്പിച്ചിരുന്നു. 1992 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഏഴ് പ്രതികളാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.