Thursday
1 January 2026
27.8 C
Kerala
HomeWorldഈജിപ്റ്റിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ സ്പോൺണർ കൊക്കക്കോള!; സമൂഹമാധ്യമങ്ങളിൽ വിമർശനം

ഈജിപ്റ്റിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ സ്പോൺണർ കൊക്കക്കോള!; സമൂഹമാധ്യമങ്ങളിൽ വിമർശനം

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഈജിപ്റ്റിലെ ഷറം അൽഷെയ്ഖിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ സ്പോൺണർ കൊക്കക്കോളയാണ്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് വെള്ളം ഊറ്റിയെടുക്കുന്ന, ഭൂമിയുടെ നെഞ്ചിലേക്ക് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്ന കൊക്കക്കോള കമ്പനി കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി പഠിക്കുന്ന ഉച്ചകോടി സ്പോൺസർ ചെയ്യുന്നതിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

2019ലെ കണക്കനുസരിച്ച് 3 മില്യൺ ടൺ പ്ലാസ്റ്റിക്കാണ് കൊക്കക്കോള പാക്കിം​ഗിനായും മറ്റും ഉപയോ​ഗിക്കുന്നത്. കൊക്കക്കോളയുടെ പ്ലാസ്റ്റിക് ഉപയോഗം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 3 ശതമാനമാണ് വർദ്ധിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ പ്ലാസിറ്റിക് മാലിന്യം പുറന്തള്ളുന്ന കമ്പനിയും കൊക്കക്കോള തന്നെയാണ്.

കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് ഉത്തരവാദികളായവർ പാരിസ്ഥിതിക്കെടുതികള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന വികസ്വര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമോ എന്നതാണ് ഉച്ചകോടിയുടെ മുഖ്യ അജന്‍ഡ. കേരള സർക്കാർ നിയോ​ഗിച്ച ഹൈ പവർ കമ്മിറ്റി റിപ്പോർട്ടിൽ 216 കോടി രൂപ പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹരമായി കൊക്കക്കോള കമ്പനി നൽകണമെന്നാണ് പറയുന്നത്. എന്നാൽ അവർക്ക് നാളിതുവരെ നയാപൈസ കൊടുത്തിട്ടില്ല. പട്ടിണിപ്പാവങ്ങളുടെ കുടിവെള്ളം ഊറ്റിയുണ്ടാക്കിയ കാശ് കൊണ്ടാണോ ലോക ഭൗമ ഉച്ചകോടി നടത്തുന്നതെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങലിൽ ഉയരുന്നത്.

RELATED ARTICLES

Most Popular

Recent Comments