Friday
19 December 2025
28.8 C
Kerala
HomeKeralaഷാരോൺ വധക്കേസ്; അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ പാറശാല സി ഐക്ക് സ്ഥലം മാറ്റം

ഷാരോൺ വധക്കേസ്; അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ പാറശാല സി ഐക്ക് സ്ഥലം മാറ്റം

പരാതികളിലെ അന്വേഷണങ്ങളിൽ വീഴ്ച ആരോപണമുണ്ടായതിന് പിന്നാലെ തലസ്ഥാനത്തെ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാർക്ക് സ്ഥലമാറ്റം. ആരോപണ വിധേയരായ മ്യൂസിയം, പാറശാല പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാരെയാണ് മാറ്റിയത്.

ഷാരോൺ രാജ് വധക്കേസിലെ അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ പാറശാല സി ഐ ഹേമന്ദ് കുമാറിനെ വിജിലൻസിലേക്കും മ്യൂസിയം എസ് എച്ച് ഒ ധർമ്മ ജിത്തിനെ കൊല്ലം അഞ്ചാലുംമൂട് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.

പാറശാല ഷാരോൺ കൊലക്കേസ്, മ്യൂസിയം അതിക്രമ കേസുകളിലെ അന്വേഷണങ്ങളിൽ എസ് എച്ച് ഒ മാർക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലമാറ്റം.

RELATED ARTICLES

Most Popular

Recent Comments