പാലക്കാട് അലനല്ലൂരിൽ വിദ്യാർത്ഥിനിയെ സ്‌കൂളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി

0
93
Conceptual monochrome image of woman hands tied with a coarse rope and selective lighting

പാലക്കാട് അലനല്ലൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽ കെട്ടിയിട്ടു. സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് വിദ്യാർത്ഥിനിയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം മുതൽ വിദ്യാർത്ഥിനിയെ കാണാതായിരുന്നു.

തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കൈകൾ കെട്ടയിട്ട നിലയിലായിരുന്നു വിദ്യാർത്ഥി. നാട്ടുകൽ പൊലീസ് അന്വേഷണമാരംഭിച്ചു.

ഇന്ന് വൈകുന്നേരം 7.30ഓടെയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതാകുന്നത്. ബന്ധുക്കളും നാട്ടുകാരുമടക്കം തെരച്ചിൽ നടത്തിയതോടെ സ്‌കൂളിൽ കൈകൾ ബന്ധിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. എന്താണ് സംഭവിച്ചതെന്നോ ആരാണ് കുട്ടിയെ കെട്ടിയിട്ടതെന്നോ വിവരം ലഭ്യമല്ല. നാട്ടുകൽ പൊലീസ് വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തുകയാണ്.