Monday
12 January 2026
31.8 C
Kerala
HomeIndiaകള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേനാ നേതാവ് സഞ്ജയ് റൗതിന് ജാമ്യം

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേനാ നേതാവ് സഞ്ജയ് റൗതിന് ജാമ്യം

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏറെ നാളായി ജയിലിൽ കഴിയുന്ന ശിവസേന (ഉദ്ധവ് വിഭാഗം) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റൗതിന് ആശ്വാസം. മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓഗസ്റ്റ്1 നാണ് സഞ്ജയ്‌ റൗത്തിനെ ഇഡി അറസ്റ്റ് ചെയ്തത്. നിരവധി ധി തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. ശിവസേനയുടെ വാചാലനായ നേതാവ് സഞ്ജയ്‌ റൗത്തിനെ ആഗസ്റ്റ് 1 നാണ് ഇഡി അറസ്റ്റ് ചെയ്തത്. അന്നുമുതൽ ജയിലിൽ കഴിയുകയായിരുന്നു സഞ്ജയ് റൗത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) കേസിൽ പ്രത്യേക ജഡ്ജി എംജി ദേശ്പാണ്ഡെ ഇരുവിഭാഗത്തിൻറെയും വാദം കേട്ടു. ഇതിന് പിന്നാലെയാണ് സഞ്ജയ് റൗത്തിൻറെ ജാമ്യാപേക്ഷ അംഗീകരിച്ചത്.

തനിക്കെതിരെ തുടരുന്ന കേസ് അധികാര ദുർവിനിയോഗത്തിൻറെയും രാഷ്ട്രീയ പകപോക്കലിൻറെയും ഉദാഹരണമാണെന്നാണ് സഞ്ജയ് റൗത് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്‌. എന്നാൽ, ഇതിനെതിരെ, കള്ളപ്പണം വെളുപ്പിക്കൽ ഒഴിവാക്കാൻ സഞ്ജയ് റൗത് തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

1034 കോടി രൂപയുടെ പത്ര ചാൽ അഴിമതി കേസിൽ (Patra Chawl land scam) ജൂൺ 28 ന് ഇഡി സഞ്ജയ് റൗത്തിന് നോട്ടീസ് അയച്ചിരുന്നു. തുടർന്ന്, ജൂലൈ 31 ന് സഞ്ജയ് റൗത്തിൻറെ സ്ഥാപനത്തിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. അതിനു മുൻപ് ശിവസേനാ നേതാവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് 1നാണ് ഇഡി ഇയാളെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിൽ നിർണ്ണായകമായ സംഭവ വികാസങ്ങൾ അരങ്ങേറുമ്പോൾ സഞ്ജയ് റൗത് ജയിലിൽ കഴിയുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments