മനോരമ/മാതൃഭൂമി/ഏഷ്യാനെറ്റ് ഡയക്ടർ ബോർഡ് യോഗം നടക്കുന്ന സ്ഥലത്തേയ്ക്ക് അവർ മാദ്ധ്യമ പ്രവർത്തകരെ പ്രവേശിപ്പിക്കുമോ?
ആ മീറ്റിംഗ് റിപ്പോർട്ട് ചെയ്യാനായി മാദ്ധ്യമങ്ങൾ ചെന്നാൽ മാമ്മൻ മാത്യു/ശ്രേയാംസ്/രാജീവ് ചന്ദ്രശേഖർ എന്നിവർ മാദ്ധ്യമങ്ങളോട് കടക്കു പുറത്തെന്നു പറയില്ല.
അതിനവർക്ക് അവസരം കിട്ടും മുമ്പു തന്നെ അവരുടെ സെക്യൂരിറ്റി ജീവനക്കാർ ആ മാദ്ധ്യമ പ്രവർത്തകരെ തൂക്കി നിരത്തിലേയ്ക്ക് എറിഞ്ഞിരിക്കും.
നിയമസഭാ നടപടികളോ സർക്കാരിന്റെ പൊതു ചടങ്ങുകളോ ഒക്കെ അവ നേരിട്ടു വീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ സർക്കാർ അക്രഡിറ്റേഷനുള്ള എല്ലാ പത്രപ്രവർത്തകർക്കും അവകാശമുണ്ട്.
എന്നു വച്ച് മന്ത്രിസഭാ യോഗം നടക്കുന്ന ഹാളിലോ പാർട്ടി സെക്രട്ടറിയേറ്റ് യോഗം നടക്കുന്ന മുറിയിലോ കടന്നുചെന്ന് അവ നേരിട്ടു റിപ്പോർട്ട് ചെയ്യാൻ ഒരു മാദ്ധ്യമത്തിനും അവകാശമില്ല.
നേരത്തേ പറഞ്ഞതു പോലെ മാദ്ധ്യമ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് യോഗം നേരിട്ടു വീക്ഷിച്ച്/കേട്ട് റിപ്പോർട്ട് ചെയ്യാൻ ഒരു മാദ്ധ്യമ പ്രവർത്തകനും അവകാശമില്ലാത്തതു പോലെ തന്നെയാണ് ഇക്കാര്യത്തിലും.
അങ്ങനെയുള്ള ഇടങ്ങളിൽ യോഗശേഷം യോഗം നടത്തിയവർ പുറത്തുവിടുന്ന പത്രക്കുറിപ്പ് അല്ലെങ്കിൽ യോഗശേഷം നടത്തുന്ന പത്രസമ്മേളനം എന്നിവയെ ആശ്രയിക്കുക എന്നതാണ് മാദ്ധ്യമ പ്രവർത്തകർക്കു ചെയ്യാൻ കഴിയുക.
അതുമല്ലെങ്കിൽ യോഗശേഷം യോഗത്തിൽ പങ്കെടുത്തവരിൽ നിന്നു മാദ്ധ്യമങ്ങൾക്കു യോഗവിവരങ്ങളും വിശദാശങ്ങളും ചോർത്തിയെടുക്കുകയുമാവാം.
ജനങ്ങളുടെ നികുതി കൊണ്ട് പ്രവർത്തിക്കുന്ന സർക്കാർ യോഗങ്ങളിലെല്ലാം മാദ്ധ്യമ പ്രവർത്തകരെ പങ്കെടുപ്പിക്കേണ്ടതല്ലേ എന്നതാണ് അടുത്ത ചോദ്യം.
അങ്ങനെയാണെങ്കിൽ മന്ത്രിസഭാ സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് തുറന്ന വേദിയിൽ മൈക്ക് സെറ്റ് വച്ചുകെട്ടി നടത്താൻ പറ്റുമോ?
കോടതികളും നികുതിപ്പണം കൊണ്ടു തന്നെയാണു പ്രവർത്തിക്കുന്നത്. എന്നു വച്ച് ജഡ്ജിമാരുടെ നിയമനം തീരുമാനിക്കുന്ന കൊളീജിയം യോഗം രാംലീലാ മൈതാനത്തോ വഞ്ചി സ്ക്വയറിലോ ആണോ നടത്തുക? കൊളീജിയം യോഗത്തിലോ ജഡ്ജിമാരുടെ കമ്മറ്റി യോഗങ്ങളിലോ മാദ്ധ്യമ പ്രവർത്തകരെ പങ്കെടുപ്പിക്കാറുണ്ടോ?
രഞ്ജൻ ഗോഗോയിക്കെതിരെ ഉന്നയിക്കപ്പെട്ട ലൈംഗികാരോപണം അയാളുടെ കീഴിലുള്ള ജഡ്ജിമാരുടെ കമ്മറ്റി അന്വേഷിച്ചു. ആ യോഗങ്ങളിൽ മാദ്ധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചോ?
അതായത് നികുതിപ്പണം കൊണ്ടു പ്രവർത്തിക്കുന്ന സർക്കാരിന്റെയോ നികുതിപ്പണത്തിൽ നിന്നു തന്നെ ശമ്പളം പറ്റുന്നവർ പങ്കെടുക്കുകയോ ചെയ്യുന്ന എല്ലാ ഇടങ്ങളിലും മാദ്ധ്യമങ്ങൾക്കു കടന്നുചെല്ലാൻ കഴിയില്ല. അതിനവർക്ക് അവകാശവുമില്ല.
മനോരമ/മാതൃഭൂമി/ഏഷ്യാനെറ്റ് ഡയക്ടർ ബോർഡ് യോഗങ്ങളിൽ അനധികൃതമായി കടന്നുകയറുന്നവരെ അവരുടെ സുരക്ഷാ ജീവനക്കാർ തൂക്കി വെളിയിലെറിയുന്നതു പോലെ കേരളാ പൊലീസിനെക്കൊണ്ട് മാദ്ധ്യമ പ്രവർത്തകരെ തൂക്കി എറിയാനല്ല പിണറായി വിജയൻ തുനിഞ്ഞത്.
രണ്ടേ രണ്ടു വാക്കിൽ അവരെ പുറത്താക്കാനാണു തുനിഞ്ഞത്.
മാദ്ധ്യമ സൃഷ്ടിയല്ലാത്ത പിണറായിക്ക് അതു പറയാൻ കഴിയും.
ആ വാക്കുകൾ ഭൂഗോളത്തിന്റെ സ്പന്ദനം തങ്ങളുടെ മൈക്കിൻ തുമ്പിലും പേനത്തുമ്പത്തുമാണെന്ന് അന്നോളം കരുതി വശായ വലതു മാദ്ധ്യമ പ്രവർത്തകരുടെ മുഖത്തേറ്റ അടിയായിരുന്നു.
അത് അവർ ചോദിച്ചു വാങ്ങിയ അടിയാണ്. അവർ അർഹിക്കുന്ന അടിയാണ്.
അതിന്റെ വേദന വലതു മാദ്ധ്യമങ്ങൾക്കു മറക്കാൻ കഴിയില്ല.
അവർ അഹോരാത്രം പരിശ്രമിച്ചിട്ടും കേരള ജനത ഇടതുമുന്നണി സർക്കാരിന് തുടർഭരണം നൽകിയത് വലതു മാദ്ധ്യമങ്ങളുടെ മറ്റേ കവിളിൽ ജനം നൽകിയ അടിയായിരുന്നു.
വലതു മാദ്ധ്യമങ്ങളുടെ വേദന ഇരട്ടിയാണ്. ഇനി മൂന്നരക്കൊല്ലം ഉറപ്പായും സഹിക്കേണ്ടി വരുന്ന വേദന. അതിനു ശേഷവും തുടർഭരണം ഉണ്ടാവുമെന്നതിന്റെ വേദന.
അങ്ങനെ വേദനിക്കുന്ന കോടീശ്വരന്മാരായ മാദ്ധ്യമ മുതലാളിമാരുടെ മാദ്ധ്യമങ്ങളും അവരുടെ കൂലിയെഴുത്തുകാരുമാണ് പിണറായി വിജയന്റെ കടക്കു പുറത്തിന്റെ തുടർച്ചയായി ആരിഫിന്റെ ഗറ്റ് ഔട്ടുമായി താരതമ്യപ്പെടുത്തിക്കൊണ്ട് തലക്കെട്ടുകളും മുഖപ്രസംഗങ്ങളും നിരത്തുന്നത്.
മാദ്ധ്യമ പ്രവർത്തകർക്ക് ആർക്കും തന്നെ പ്രവേശനമില്ലാത്ത ഒരിടത്തു നിന്ന് എല്ലാ മാദ്ധ്യമ പ്രവർത്തരെയും പുറത്താക്കുകയാണ് പിണറായി ചെയ്തത്.
മറ്റെല്ലാ മാദ്ധ്യമങ്ങൾക്കും പ്രവേശനമുള്ള ഒരിടത്തു നിന്ന് ആരിഫ് ചെയ്തതു പോലെ തനിക്കിഷ്ടമില്ലാത്ത മാദ്ധ്യമങ്ങളെ മാത്രം പുറത്താക്കുന്ന ഒരു നടപടി പിണറായി വിജയൻ ഒരു കാലത്തും സ്വീകരിച്ചിട്ടില്ല, സ്വീകരിക്കുകയുമില്ല.
പിണറായിയെയും ഇടതുപക്ഷത്തെയും നിരന്തരം തേജോവധം ചെയ്യാൻ ശ്രമിക്കുന്ന ഒരു മാദ്ധ്യമത്തെയും മാദ്ധ്യമ പ്രവർത്തകനെയും വേർതിരിച്ചു നിർത്തി വിലക്കുന്നതിന് പിണറായിയോ ഇടതുപക്ഷമോ ഒരു കാലത്തും ശ്രമിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നത് ജനാധിപത്യത്തിനു യോജിച്ച പ്രവൃത്തിയുമല്ല.
മാദ്ധ്യമങ്ങൾക്ക് എല്ലായിടത്തും എപ്പോഴും പ്രവേശനം അനുവദിക്കാൻ കഴിയില്ല. അനുവദിക്കാവുന്ന ഇടങ്ങളിൽ അക്രഡിറ്റേഷൻ ഉള്ള എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും പ്രവേശനം ഉണ്ടാകും, ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാകും.
പിണറായി എന്ന വ്യക്തിയോ മുഖ്യമന്ത്രിയായ പിണറായിയോ തന്റെ വ്യക്തിപരമായതോ രാഷ്ട്രീയമായതോ ആയ തന്നിഷ്ടത്തെ മുൻനിർത്തി മാദ്ധ്യമങ്ങളിൽ വേർതിരിവുണ്ടാക്കി ചിലർ മാത്രം അകത്തു മതി, മറ്റുള്ളവർ പുറത്തിറങ്ങണം എന്നു ശഠിച്ചിട്ടില്ല.
ഇതാണു വസ്തുത എന്നിരിക്കെ പിണറായി വിജയൻ മാദ്ധ്യമങ്ങളോട് കടക്കു പുറത്തെന്നു പറഞ്ഞതിന്റെ തുടർച്ചയാണ് ആരിഫിന്റെ ഗറ്റ് ഔട്ടെന്ന് മനോരമ മുഖപ്രസംഗമെഴുതിയിരിക്കുന്നതും കടക്കു പുറത്തെന്നു ഗവർണറും എന്നു മാതൃഭൂമി എഴുതിയിരിക്കുന്നതും അവരുടെ നിരന്തരമായ അന്ധവും ഇടതുവിരുദ്ധവും വസ്തുതാ വിരുദ്ധവുമായ പ്രചരണങ്ങളുടെ ഭാഗം മാത്രമാണ്.
അതവർ അറിഞ്ഞുകൊണ്ടു ചെയ്യുന്നതുമാണ്.
തങ്ങൾക്കൊപ്പമുള്ള മാദ്ധ്യമ പ്രവർത്തകരെ ആരിഫ് പുറത്താക്കിയപ്പോൾ അതിൽ പ്രതിഷേധിച്ച് അവിടെ നിന്നിറങ്ങിപ്പോരാൻ നട്ടെല്ലുണ്ടായത് എം വി നികേഷ് കുമാർ എന്ന ഒരേയൊരു മാദ്ധ്യമ പ്രവർത്തകന്റെ സ്ഥാപനത്തിനു മാത്രമാണ്.
നികേഷിന്റെ നട്ടെല്ലോ നിലപാടോ ധാർമ്മികതയോ ജനാധിപത്യ ബോധമോ ഇല്ലാത്ത കുനിയാൻ പറഞ്ഞാൽ ഇഴയുന്ന ഏഴാം കൂലികളായ വലതു മാദ്ധ്യമങ്ങൾ ധർമ്മോസ്മത് കുലദൈവതമെന്നും സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമെന്നും നേരോടെ, നിർഭയം, നിരന്തരം എന്നുമൊക്കെ എഴുതി വച്ചിട്ട് അതിനു താഴെ ഇന്ന് കൈരളി ചാനലിനു വേണ്ടിയൊക്കെ മുതലക്കണ്ണീരൊഴുക്കുന്നത് നൂറ്റാണ്ടിലെ തമാശയാണ്.
നട്ടെല്ലും ജനാധിപത്യ ബോധവും എഴുതാൻ മാത്രമുള്ളതല്ല പ്രവർത്തിച്ചു കാണിക്കാൻ കൂടിയുള്ളതാണ്.
അതിനുള്ള ആർജവമില്ലാത്ത മാദ്ധ്യമ പ്രവർത്തകരും മാദ്ധ്യമ മുതലാളിമാരും പത്രവും ചാനലും നടത്തുന്ന പണി നിർത്തി ആരിഫിന്റെ കോണകം അഴിക്കുകയും അലക്കുകയും തേയ്ക്കുകയും ഉടുപ്പിക്കുകയും അയാളുടെ ഷൂസ് നക്കിത്തുടച്ചു വൃത്തിയാക്കുകയും ചെയ്യുന്ന പണിക്കു പോകണം. ഇപ്പോൾ ചെയ്യുന്ന പണിയെക്കാൾ ഭേദം അതാണ്.
എറണാകുളം ഗസ്റ്റ് ഹൗസിലായാലും രാജ്ഭവനിലായാലും ശരി താൻ നിശ്ചയിക്കുന്ന മാദ്ധ്യമങ്ങളെ മാത്രം പ്രവേശിപ്പിക്കാനും സർക്കാർ അക്രഡിറ്റേഷൻ ഉള്ള മറ്റു മാദ്ധ്യമ പ്രവർത്തകരെ തന്റെ വ്യക്തിപരവും അധമ രാഷ്ട്രീയപരവുമായ ചീഞ്ഞളിഞ്ഞ നാറിയ ബോദ്ധ്യങ്ങളുടെ പേരിൽ ഇറക്കിവിടാനും തന്റെ അച്ചിവീട്ടിൽ നിന്നു സ്ത്രീധനം കിട്ടിയ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം, തന്നെ ഞങ്ങൾ ബഹിഷ്കരിക്കുന്നു എന്നു പറയാനുള്ള ആർജവമില്ലാത്ത തോട്ടി മാദ്ധ്യമ പ്രവർത്തകരും സെപ്റ്റിക് ടാങ്കിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകരും മുഖപ്രസംഗമെഴുതിയും രാജ്ഭവൻ മാർച്ച് നടത്തിയും പൊറാട്ട് നാടകം കളിക്കുമ്പോൾ ജനാധിപത്യ കേരളം നിങ്ങളുടെ പത്രത്താളിലേയ്ക്കും ചാനൽ സ്ക്രീനിലേയ്ക്കും കാറിത്തുപ്പും.
ആരിഫിന്റെ അമേദ്യം പ്രാർത്ഥനാനിരതരായി നെറ്റിയിൽ വാരിപ്പൂശുന്നവർക്ക് ഇതൊന്നും വിഷയമല്ല എന്നറിയാം.
പ്രവർത്തിക്കാൻ പോയിട്ട് ആരിഫിന്റെ മുന്നിൽ നിവർന്നു നിൽക്കാനോ എഴുന്നേറ്റു പോരാനോ പോലും കഴിവില്ലാത്ത മ്ലേച്ഛമാദ്ധ്യമങ്ങളുടെ ഏഴാംകൂലി റിപ്പോർട്ടർമാരുടെ അരിവാങ്ങാനുള്ള കഷ്ടപ്പാടുകളെക്കുറിച്ചും ആരിഫിനെ ബഹിഷ്കരിച്ചാൽ മാദ്ധ്യമ മുതലാളിയുടെ അപ്രീതിക്കു വിധേയനാകുന്നതിനെക്കുറിച്ചും ജോലി നഷ്ടമാകുന്നതിനെക്കുറിച്ചും പലരും പുറത്തു കിടന്നു കരയുന്നതു കേൾക്കുമ്പോൾ ചിരി നിർത്താൻ കഴിയുന്നില്ല.
ഗവർണർ ഒപ്പിട്ടു തന്ന ജഡ്ജിപ്പണിയിലെ ലക്ഷങ്ങൾ വരുന്ന ശമ്പളത്തിൽ നിന്ന് വെറും മൂന്ന് ഇൻക്രിമെന്റുകൾ ഗവർണറുടെ മുതലാളിമാരായ സംഘ പരിവാറിനെ പ്രീണിപ്പിക്കാനായി, ഇന്ത്യൻ ഭരണഘടനയെ പിന്തുണച്ചെന്ന കുറ്റം (!) ചാർത്തി സംഘപരിവാറിന്റെ കൂലിപ്പണിക്കാർ തടഞ്ഞു വച്ചതിന്റെ പേരിൽ, ഗവർണർ അടക്കമുള്ളവന്റെയൊക്കെ മുഖത്തേയ്ക്കു രാജിക്കത്തു വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്നു പുറത്തു കിടക്കുന്ന ഒരുവൻ ചിരിക്കാതെന്തു ചെയ്യും?
പൊന്നുതമ്പുരാന്റെ വിലക്കിനെ പേടിച്ചിട്ടില്ല, എന്നിട്ടല്ലേ വിളക്കെടുപ്പുകാരന്റെ വിലക്ക് എന്ന് മീഡിയാവൺ എഡിറ്റർ പ്രമോദ് രാമൻ.
കൈരളിയെ മാത്രമായി ആരിഫ് വിലക്കിയിരുന്നെങ്കിൽ നിങ്ങൾ അയാളെ ബഹിഷ്കരിക്കുമായിരുന്നു എന്നു മൗദൂദിയെത്തൊട്ടു സത്യം ചെയ്യണ്ട.
നെഞ്ചിൽ കൈവച്ചു നിങ്ങൾക്കു പറയാൻ കഴിയുമോ