Monday
12 January 2026
20.8 C
Kerala
HomeIndiaസൗദിയിൽ സിസിടിവി പകർത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് പിഴ

സൗദിയിൽ സിസിടിവി പകർത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് പിഴ

സുരക്ഷയുടെ ഭാഗമായി സ്ഥാപിക്കുന്ന സിസിടിവി പകർത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് പിഴ ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പെടുക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമ വിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

വാണിജ്യ, വ്യവസായ കേന്ദ്രങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സുരക്ഷയുടെ ഭാഗമായി സിസിടിവി സ്ഥാപിക്കണമെന്നാണ് ചട്ടം. വാണിജ്യ ലൈസൻസ് നേടുന്നതിന് ഇത് ആവശ്യവുമാണ്. എന്നാൽ ഇത്തരം ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ പുറത്തു വിടാൻ പാടില്ല. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനും അനുമതിയില്ല. നിയമ ലംഘനം നടത്തുന്നവർക്ക് 20,000 റിയാൽ പിഴ ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സിസിടിവി ക്യാറകളുടെ നിർമാണം, വിൽപന എന്നിവക്ക് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അനുമതി നേടണം. ഈ മേഖലയിൽ സേവനം ചെയ്യുന്നതിനും മെയിന്റനൻസ് കോൺട്രാക്ടിൽ ഏർപ്പെടുന്നതിനും വാണിജ്യ ലൈസൻസിന് പുറമെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അനുമതിയും ആവശ്യമാണ്.

സിസിടിവി പകർത്തുന്ന ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് കർശന നിർദേശവും പിഴ ഉൾപ്പെടെയുളള ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയത്.

RELATED ARTICLES

Most Popular

Recent Comments