Monday
12 January 2026
21.8 C
Kerala
HomeKeralaആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് 10 വർഷം കഠിനതടവ്

ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് 10 വർഷം കഠിനതടവ്

ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും. കളമശ്ശേരി സ്വദേശി രാജീവിനെയാണ് കോടതി ശിക്ഷിച്ചത്. എറണാകുളം പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി കെ. സോമനാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ വിശ്വാസം ദുരുപയോഗം ചെയ്ത് കുറ്റകൃത്യം നടത്തിയ പ്രതി യാതൊരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പെൺകുട്ടിക്ക് നൽകുവാനും കോടതി ഉത്തരവിട്ടു.

2019 ഫെബ്രുവരിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിന് ഇരയായ കുട്ടി സ്‌കൂളിൽ പോകുന്നതും വരുന്നതും പ്രതിയുടെ ഓട്ടോയിൽ ആയിരുന്നു. ഒപ്പം യാത്ര ചെയ്യുന്ന കുട്ടികൾ എല്ലാം ഇറങ്ങിയതിന് ശേഷമാണ് പെൺകുട്ടി വീട്ടിൽ ഇറങ്ങിയിരുന്നത്. ഈ അവസരം മുതലെടുത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്.

വീട്ടിലെത്തിയതിന് പിന്നാലെ കുട്ടി മാതാവിനോട് വിവരം പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അച്ഛൻ പ്രതിക്കെതിരെ കളമശ്ശേരി പോലീസിൽ പരാതി നൽകി.തുടർന്ന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

RELATED ARTICLES

Most Popular

Recent Comments