കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ട് സുപ്രീം കോടതി

0
89

കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ട് സുപ്രീം കോടതി. ഡൽഹിയിലെ ഛൗള മേഖലയിൽ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് സുപ്രീം കോടതി വെറുതെ വിട്ടത്. 2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

കുറ്റാരോപിതർക്ക് ന്യായമായ വിചാരണ നടത്താനുള്ള അവകാശം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇവരെ വെറുതെ വിട്ടത്. 2012 ഫെബ്രുവരിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.

തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തിന് ശേഷം വികൃതമാക്കിയ മൃതദേഹം കണ്ടെത്തിയിരുന്നു.