‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ ജി20 പ്രസിഡന്‍സിയുടെ ലോഗോയും തീമും പുറത്തിറക്കി പ്രധാനമന്ത്രി

0
139

ഇന്ത്യയുടെ ജി20 പ്രസിഡന്‍സി ലോഗോയും പ്രമേയവും വെബ്സൈറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ‘ഒരു ഭൂമി, ഒരു കുടുംബം,ഒരു ഭാവി’ എന്നതായിരിക്കും ജി20 പ്രസിഡന്‍സിയുടെ തീം എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.’ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ് എന്ന പുനരുപയോഗ ഊര്‍ജ്ജ വിപ്ലവത്തിന് ഇന്ത്യ നേതൃത്വം നല്‍കി. ഒരു ഭൂമി, ഒരു ആരോഗ്യം എന്ന ആഗോള ആരോഗ്യ സംരംഭത്തെയും ഇന്ത്യ ശക്തിപ്പെടുത്തി. ഇപ്പോള്‍ ജി 20 യുടെ ഇന്ത്യയുടെ തീം ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നായിരിക്കും.’ പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച അനാച്ഛാദ ചടങ്ങിനിടെ പറഞ്ഞു.

‘ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിയുടെ ചരിത്രപരമായ ഈ അവസരത്തില്‍ ഞാന്‍ രാജ്യത്തെ അഭിനന്ദിക്കുന്നു. ലോകത്തോടുള്ള ഇന്ത്യയുടെ കാരുണ്യത്തിന്റെ അടയാളമാണ് ‘വസുധൈവ കുടുംബകം’. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും ലോകത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിലുളള വിശ്വാസവുമാണ് താമര പ്രതിനിധീകരിക്കുന്നത്’ ജി 20 പ്രസിഡന്‍സിയുടെ ലോഗോയും വെബ്സൈറ്റും പുറത്തിറക്കിയ ശേഷം മോദി പറഞ്ഞു.

മുന്‍ സര്‍ക്കാരുകളുടെ എല്ലാ ശ്രമങ്ങളെയും ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് പൗരന്മാര്‍ നടത്തുന്ന പരിശ്രമങ്ങളെയും പ്രധാനമന്ത്രി മോദി അംഗീകരിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ഞങ്ങള്‍ വികസനത്തിന്റെ ഉയരങ്ങളിലേക്കുള്ള ഒരു യാത്ര ആരംഭിച്ചു. കഴിഞ്ഞ 75 വര്‍ഷത്തെ എല്ലാ സര്‍ക്കാരുകളുടെയും ശ്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാ സര്‍ക്കാരുകളും പൗരന്മാരും പരിശ്രമിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി.