സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം: ചാന്‍സലര്‍ ഉള്‍പെടെ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടിസ്

0
120

സാങ്കേതിക സർവ്വകലാശാല വിസി നിയമനം ചോദ്യം ചെയ്‌ത് സർക്കാർ നൽകിയ ഹർജിയിൽ ചാൻസലറായ ഗവർണർ ഉൾപെടെ എതിർകക്ഷികൾക്ക് കോടതി നോട്ടിസ് അയച്ചു.യുജിസിയെയും കേസിൽ കക്ഷിചേർത്തു.

വിസിയുടെ പേര് ശുപാർശ ചെയ്യാൻ അവകാശമുണ്ടെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിക്കായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളി ഡോ. സിസ തോമസിന് വിസിയുടെ ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കുകയായിരുന്നു .ഇതിനെതിരെയായിരുന്നു സർക്കാർ ഹർജി നൽകിയത്

വിസി നിയമനം സ്റ്റേ ചെയ്യുന്ന കാര്യം ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.