Tuesday
30 December 2025
31.8 C
Kerala
HomeKeralaപാലക്കാട് ശ്രീനിവാസന്‍ കൊലക്കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും

പാലക്കാട് ശ്രീനിവാസന്‍ കൊലക്കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും

പാലക്കാട് ശ്രീനിവാസന്‍ കൊലക്കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ്, സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍ എന്നിവരെ എന്‍ഐഎ പ്രതി ചേര്‍ക്കും. ഗൂഢാലോചന കേസിലാണ് ഇരുവരെയും പ്രതി ചേര്‍ക്കുക. നടന്നത് ഭീകരവാദ സ്വഭാവമുള്ള ആക്രമണമെന്ന് ഏജന്‍സി വ്യക്തമാക്കി.

റൗഫിന് പിന്നാലെ യഹിയ തങ്ങളെയും പാലക്കാടെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ മലപ്പുറത്ത് നടന്ന റെയ്ഡ് ഡല്‍ഹിയില്‍ തടവിലുള്ള ഇ.അബ്ദുറഹ്മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു. ഇതിനിടെ ഇ.അബ്ദുറഹ്മാന്റെ തുര്‍ക്കി യാത്രയും സാമ്പത്തിക ഇടപാടുകളുടെ രേഖകളും എന്‍ഐഎ പിടിച്ചെടുത്തു. മലപ്പുറം പെരുമ്പടപ്പ് സ്വദേശി അസ്ലമിന്റെ വീട്ടിലും സ്ഥാപനത്തിലുമായിരുന്നു റെയ്ഡ്.

അതേസമയം ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് കഴിഞ്ഞ ദിവസം വധഭീഷണി ഉണ്ടായി. വിദേശത്ത് നിന്ന് ഇന്നലെ രാത്രി 9.30 ഓടെയാണ് ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയത്. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിലാണ് ഭീഷണി. ശവപ്പെട്ടി തയാറാക്കി വെച്ചോളാൻ ഭീഷണി മുഴക്കിയെന്നാണ് പരാതി.

ഇതിനിടെ ശ്രീനിവാസൻ വധകേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. പിഎഫ്ഐ ഏരിയ പ്രസിഡൻ്റ് അൻസാർ, അഷറഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു. കേസില്‍ എസ്‍ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം അമീർ അലിയെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം 34 ആയി.

RELATED ARTICLES

Most Popular

Recent Comments