Monday
12 January 2026
31.8 C
Kerala
HomeIndiaകെജ്രിവാൾ നുണ പരിശോധനയ്ക്ക് വിധേയനാകണം: കോൺഗ്രസ്

കെജ്രിവാൾ നുണ പരിശോധനയ്ക്ക് വിധേയനാകണം: കോൺഗ്രസ്

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടും ആം ആദ്മി നേതാവ് സത്യേന്ദർ ജെയിനോടും നുണപരിശോധനയ്ക്ക് വിധേയരാകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കോൺഗ്രസ്. സുകേഷിന്റെ കത്തിൽ പറഞ്ഞ കാര്യങ്ങൾ നുണയാണെന്ന് തെളിയിക്കാൻ നുണ പരിശോധനയ്ക്ക് വിധേയരാകണമെന്ന് നഗരസഭാ തിരഞ്ഞെടുപ്പിന്റെ പാർട്ടി ചുമതലയിലുള്ള കോൺഗ്രസ് നേതാവ് അജോയ് കുമാർ പറഞ്ഞു.

‘വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെങ്കിൽ സുകേഷിനെ നുണപരിശോധന നടത്താൻ ആം ആദ്മി പാർട്ടി എന്തിനാണ് മടിക്കുന്നത്? അവരുടെ മന്ത്രി സത്യേന്ദ്ര ജെയിൻ ഇത്ര ശുദ്ധനാണെങ്കിൽ അദ്ദേഹത്തെ നുണപരിശോധന നടത്തുന്നതിൽ നിന്ന് പാർട്ടി പിന്മാറുന്നത് എന്തുകൊണ്ടാണ്? ആരോണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ അരവിന്ദ് കെജ്രിവാൾ എന്തുകൊണ്ട് സ്വന്തമായി നുണ പരിശോധനയ്ക്ക് വിധേയനാകുന്നില്ല? ‘ കുമാർ ചോദിച്ചു.

2019ൽ സത്യേന്ദർ ജെയിൻ 10 കോടി രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് തിഹാർ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ഡൽഹി എൽജി വികെ സക്സേനയ്ക്ക് കത്തെഴുതിയിരുന്നു. രാജ്യസഭാ സീറ്റിനായി എഎപിക്ക് 50 കോടി നൽകിയെന്നാണ് സുകേഷിന്റെ ആരോപണം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാണ് എഎപി പ്രതികരിച്ചത്.

‘ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അനുദിനം വഷളാകുന്നു, മാലിന്യം മലകളിൽ കുന്നുകൂടുന്നു, എന്നാൽ ആം ആദ്മി ഒരു തട്ടിപ്പുകാരനുമായി കൈകോർക്കുന്നു. ബിജെപി നേതൃത്വത്തിലുള്ള എംസിഡി ഏറ്റവും അഴിമതിയുള്ള വകുപ്പായി തുടരുന്നു. ഡൽഹിക്കാർക്ക് ശരിയായത് തിരഞ്ഞെടുക്കാനും കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാനും സമയം അടുത്തിരിക്കുന്നു. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി ഡൽഹിയെ ലോകോത്തര നഗരമാക്കി, എഎപിയും ബിജെപിയും ലോകത്തിലെ ഏറ്റവും മലിനമായ നഗരമാക്കി ഡൽഹിയെ മാറ്റി’ അജോയ് കുമാർ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments