Friday
19 December 2025
17.8 C
Kerala
HomeIndiaറഷ്യയുമായി ഇന്ത്യയ്ക്ക് സുസ്ഥിരമായ ബന്ധം: എസ് ജയ്ശങ്കർ

റഷ്യയുമായി ഇന്ത്യയ്ക്ക് സുസ്ഥിരമായ ബന്ധം: എസ് ജയ്ശങ്കർ

റഷ്യയുമായി ഇന്ത്യയ്ക്ക് സുസ്ഥിരവും നിലനിൽക്കുന്നതുമായ ബന്ധമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഈ ബന്ധം വിപുലീകരിക്കാനും കൂടുതൽ ദൃഢമാക്കാനുമുള്ള വഴികൾ കണ്ടെത്താൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്നും എസ് ജയശങ്കർ പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലാണ് ചർച്ച നടന്നത്.

ഇരു രാജ്യങ്ങൾക്കുമിടയിൽ സ്വാഭാവിക താൽപ്പര്യങ്ങളുള്ള വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് -19, സാമ്പത്തിക സമ്മർദ്ദങ്ങൾ, വ്യാപാര ബുദ്ധിമുട്ടുകൾ എന്നിവ ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ചതായും ജയ്ശങ്കർ കൂട്ടിച്ചേർത്തു.യുക്രെയ്ൻ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ ഇപ്പോൾ കാണുന്നു. തീവ്രവാദത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ശാശ്വതമായ പ്രശ്നങ്ങളുമുണ്ട്, ഇവ രണ്ടും വികസനത്തിന് വിനാശകരമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു.

ഉഭയകക്ഷി ബന്ധം എങ്ങനെ വിപുലപ്പെടുത്താം എന്ന കാര്യത്തിൽ ഇന്ത്യയും റഷ്യയും പിടിമുറുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ‘വ്യാപാര അസന്തുലിതാവസ്ഥയെക്കുറിച്ച് സ്വാഭാവികമായും ആശങ്കാകുലരാണ്. ഇന്ത്യൻ കയറ്റുമതിയുടെ വഴിയിൽ നിൽക്കുന്ന തടസ്സങ്ങൾ എങ്ങനെ തടയാം എന്നതിനെക്കുറിച്ച് റഷ്യയോട് ഉന്നയിച്ചിട്ടുണ്ട്’ ജയശങ്കർ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments