നവംബർ 14നും ഡിസംബറിനും മധ്യേയുള്ള വിവാഹ സീസൺ ലക്ഷ്യമിട്ട് ഇന്ത്യൻ മാർക്കറ്റ്. ഈ സമയത്ത് ഇത്തവണ രാജ്യത്ത് 32 ലക്ഷം വിവാഹങ്ങൾ നടക്കും. കംബോളത്തിലേക്ക് 3.75 ലക്ഷം കോടി ഇതുവഴി ഒഴുകിയെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. സിയാറ്റ് റിസർച്ച് ആന്റ് ട്രേഡിംഗ് ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.
സിയാറ്റിന്റെ കണക്ക് പ്രകാരം അഞ്ച് ലക്ഷം വിവാഹങ്ങളുടെ ചെലവ് 3 ലക്ഷം വീതവും പത്ത് ലക്ഷം വിവാഹങ്ങളുടെ ചെലവ് അഞ്ച് ലക്ഷം വീതവും അഞ്ച് ലക്ഷം വിവാഹങ്ങളുടെ ചെലവ് 25 ലക്ഷം വീതവുമായിരിക്കുമെന്നാണ് നിഗമനം. 50,000 വിവാഹങ്ങളുടെ ചിലവ് 50 ലക്ഷത്തിന് മുകൡ കടക്കുമെന്നും ചില വിവാഹങ്ങളുടെ ചെലവ് ഒരു കോടിക്ക് മുകളിൽ പോകുമെന്നും സൂചിപ്പിക്കുന്നു. ആകെമൊത്തം തുകയാണ് 3.75 ലക്ഷം കോടി രൂപ.
ഡൽഹിയിൽ മാത്രം 3.5 ലക്ഷം വിവാഹങ്ങൾ നടക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് മാത്രം 75,000 കോടിയുടെ കച്ചവടമാണ് ഉണ്ടാക്കാൻ പോക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 25 ലക്ഷം വിവാഹങ്ങളാണ് നടന്നിരുന്നത്.
അടുത്ത വിവാഹ സീസൺ ജനുവരി 14, 2023മുതൽ ജൂലൈ വരെയാണ്.