കുതിരക്കച്ചവടം നടക്കാത്ത ഇടങ്ങളിൽ ഗവർണറെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമം: മുഖ്യമന്ത്രി

0
109

തിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ​ഗവർണറെ ഉപയോ​ഗിച്ച് സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനക്കും ജനാധിപത്യത്തിന് നേരെ കടന്നുകയറ്റമാണ് നടക്കുന്നത്. ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നു.

കേരളത്തിന്റെ ബദലുകൾ ചിലരെ അസ്വസ്ഥരാക്കുന്നു. എന്തിനെയും, ഏതിനെയും വർഗീയവത്‌ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ചരിത്രത്തിൽ നിന്നും സ്വാതന്ത്ര്യ സമര സേനാനികളെ ഒഴിവാക്കുന്നു. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതികൊടുത്തവരെ ചരിത്ര പുരുഷൻമാരായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.