Friday
19 December 2025
21.8 C
Kerala
HomeIndiaവ്യാജ യാത്രാ രേഖ നിര്‍മ്മിച്ച് യുവതികളെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഏജന്റ് പിടിയില്‍

വ്യാജ യാത്രാ രേഖ നിര്‍മ്മിച്ച് യുവതികളെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഏജന്റ് പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളം വഴി യുവതികളെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ഏജന്റ് അറസ്റ്റില്‍. തമിഴ്‌നാട് തിരുവില്വാമല ചെങ്ങം സ്വദേശി ഫസലുള്ള (53) ആണ് പിടിയിലായത്. വ്യാജ യാത്രാ രേഖകള്‍ നിര്‍മ്മിച്ചു നല്‍കിയാണ് ഇയാള്‍ യുവതികളെ കടത്താന്‍ ശ്രമിച്ചത്.എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ വര്‍ഷം ജൂണ്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. വ്യാജ യാത്രാ രേഖകളുമായി കുവൈത്തിലേക്ക് പോകാന്‍ എത്തിയ തമിഴ്‌നാട്, ആന്ധ്ര സ്വദേശിനികളായ ഏഴ് പേരെയായിരുന്നു അന്ന് നെടുമ്പാശ്ശേരിയില്‍ നിന്ന് പിടികൂടിയത്. സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന യുവതികളെയാണ് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചത്. ഫസലാണ് ആളുകളെ കണ്ടെത്തി യാത്രാ രേഖകള്‍ തയ്യാറാക്കി നല്‍കുന്നതെന്നും വീട്ടുജോലി ആണെന്നാണ് യുവതികളോട് പറഞ്ഞിട്ടുള്ളതെന്നും പോലീസ് പറയുന്നു.

ടൂറിസ്റ്റ് വിസയാണ് പ്രതി യാത്രക്കാര്‍ക്ക് നല്‍കിയത് ഇവര്‍ക്ക് നല്‍കിയരുന്ന റിട്ടണ്‍ ടിക്കറ്റ് വ്യാജമായിരുന്നു. പാസ്‌പോര്‍ട്ടിലും കൃത്രിമം നടത്തിയിരുന്നെന്നും പോലീസ് പറയുന്നു. വിദേശത്തെത്തിച്ച ശേഷം അവിടെയുളള ഏജന്റിന് യുവതികളെ കൈമാറുകയായിരുന്നു ഫസല്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ ലക്ഷ്യം. നിരവധി യുവതികള്‍ ഇയാളുടെ ചതിയില്‍പ്പെട്ട് വിദേശത്തെത്തിയതായാണ് സൂചന. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയാണ് ഏജന്റിനെ പിടികൂടിയത്.

RELATED ARTICLES

Most Popular

Recent Comments