Thursday
1 January 2026
25.8 C
Kerala
HomeIndiaസാമ്പത്തിക സംവരണ കേസിലെ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്

സാമ്പത്തിക സംവരണ കേസിലെ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്

സാമ്പത്തിക സംവരണ കേസിലെ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തുന്നതിന് എതിരായ ഹർജികളിലാണ് ഇന്ന് വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം.

ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പാർദിവാല എന്നിവരുമടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.

തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലയിൽ പത്തു ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിലാണ് വിധി പറയുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണ് മുന്നാക്ക സംവരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ. ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രിംകോടതി പരിഗണിച്ചത്. എസ്എൻഡിപി, ഡിഎംകെ എന്നിവയടക്കം വിവിധ പിന്നോക്ക സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments