Wednesday
31 December 2025
29.8 C
Kerala
HomeIndiaകോൺഗ്രസ് ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ കോടതി ഉത്തരവ്

കോൺഗ്രസ് ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ കോടതി ഉത്തരവ്

കോൺഗ്രസിൻ്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം. ട്വിറ്റർ ഹാൻഡിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്യാൻ ബെംഗളൂരു കോടതി ഉത്തരവിട്ടു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ KGF-2 എന്ന ചിത്രത്തിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിന് നൽകിയ പകർപ്പവകാശ ലംഘന കേസിലാണ് കോടതി ഉത്തരവ്. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ട്വിറ്റർ ഹാൻഡിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്യാനും കോടതി നിർദ്ദേശിച്ചു.

പകർപ്പവകാശ നിയമങ്ങൾ ലംഘിച്ച് സംഗീതം ഉപയോഗിച്ചുവെന്നാരോപിച്ച് എംആർടി സംഗീതം കമ്പനി രാഹുൽ ഗാന്ധി ഉൾപ്പെടെ മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ കഴിഞ്ഞ മാസമാണ് പരാതി നൽകിയത്.

RELATED ARTICLES

Most Popular

Recent Comments