Thursday
1 January 2026
25.8 C
Kerala
HomeIndiaകഴിവും നേതൃപാടവുമുള്ളവര്‍'; ഇന്ത്യയെ പുകഴ്ത്തി വ്ളാഡിമിര്‍ പുടിന്‍

കഴിവും നേതൃപാടവുമുള്ളവര്‍’; ഇന്ത്യയെ പുകഴ്ത്തി വ്ളാഡിമിര്‍ പുടിന്‍


ഇന്ത്യയെ വീണ്ടും പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. വികസനത്തില്‍ മികച്ച ഫലങ്ങള്‍ കൈവരിക്കാന്‍ കഴിവുള്ളവരും നേതൃപാടവമുളളവരുമാണ് ഇന്ത്യക്കാരെന്നും അദ്ദേഹം. നവംബര്‍ 4 ന് നടന്ന റഷ്യന്‍ യൂണിറ്റി ദിനത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍. ‘നമുക്ക് ഇന്ത്യയെ നോക്കാം, ആഭ്യന്തര വികസനത്തിനായി പരിശ്രമിക്കുന്ന, കഴിവുള്ള, ആളുകളാണവര്‍. ഇന്ത്യ തീര്‍ച്ചയായും അവരുടെ വികസനത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ കൈവരിക്കും. അതില്‍ സംശയമില്ല. ഏതാണ്ട് ഒന്നര ബില്യണ്‍ ആളുകള്‍, ഇപ്പോള്‍ അത് സാധ്യമാണ്,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച്ചയും പുടിന്‍ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വതന്ത്ര വിദേശനയത്തെ അഭിനന്ദിക്കുകയും ചെയ്തു . തിങ്ക്-ടാങ്ക് വാല്‍ഡായി ക്ലബ്ബിന്റെ പ്ലീനറി സെഷനില്‍, ആഗോള കാര്യങ്ങളില്‍ ന്യൂഡല്‍ഹിയുടെ പങ്ക് വരും ദിവസങ്ങളില്‍ വളരുമെന്നും ‘ഭാവി ഇന്ത്യയുടേതാണ്’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉക്രെയ്ന്‍ സംഘര്‍ഷത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മോസ്‌കോ സന്ദര്‍ശനത്തിന് മുന്നോടിയായാണ് പുടിന്റെ പരാമര്‍ശം. നവംബര്‍ 7 മുതല്‍ 8 വരെ റഷ്യയിലേക്കുള്ള തന്റെ ദ്വിദിന പര്യടനത്തില്‍ ജയശങ്കര്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി ചര്‍ച്ച നടത്തുകയും ഉഭയകക്ഷി ബന്ധത്തിന്റെ സ്ാധ്യതകള്‍ അവലോകനം ചെയ്യുകയും ചെയ്യും.

RELATED ARTICLES

Most Popular

Recent Comments