Monday
12 January 2026
25.8 C
Kerala
HomeIndiaശിവസേനാ നേതാവ് സുധീർ സൂരി വെടിയേറ്റു മരിച്ചു

ശിവസേനാ നേതാവ് സുധീർ സൂരി വെടിയേറ്റു മരിച്ചു

ശിവസേനാ നേതാവ് സുധീർ സൂരി വെടിയേറ്റു മരിച്ചു. പഞ്ചാബിലെ അമൃത്സറിൽ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നതിനിടെയാണ് സൂരിക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

അമൃത്സറിലെ ഗോപാൽ മന്ദിറിന് മുന്നിൽ പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കുമ്പോഴാണ് സുധീർ സൂരിക്ക് നേരെ വെടിവപ്പ് ഉണ്ടായത്. ആൾക്കൂട്ടത്തിൽ നിന്നൊരാൾ സൂരിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. പൊലീസിന്റയും പതിനെട്ടു അംഗ രക്ഷകന്മാരുടെയും സാന്നിധ്യത്തിലായിരുന്നു വെടിവയ്പ്പ്.

അഞ്ച് തവണയോളം അക്രമി സുധീർ സൂരിക്ക് നേരെ വെടിയുതിർത്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നാലെ നാലംഗ സംഘം ഒരു വാഹനത്തിൽ രക്ഷപ്പെട്ടുവെന്ന് വൃത്തങ്ങൾ അറിയിച്ചു. സൂരിയുടെ വിദ്വേഷ പ്രസംഗങ്ങൾ നേരത്തെ വിവാദമായിരുന്നു.

RELATED ARTICLES

Most Popular

Recent Comments