രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സേനാനികളുടെ പെണ്‍മക്കള്‍ക്ക് ധനസഹായം

0
55

1939 സെപ്റ്റംബർ മൂന്ന് മുതൽ 1946 ഏപ്രിൽ ഒന്നുവരെയുള്ള കാലഘട്ടത്തിൽ രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള സേനാനികളുടെ / അവരുടെ വിധവകളുടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും സർക്കാറിൽ നിന്നും സാമ്പത്തിക സഹായമോ പെൻഷനോ ലഭിക്കാത്തവരും അവിവാഹിതർ/ വിധവകൾ/വിവാഹ മോചിതർ ആയതും വിമുക്ത ഭടന്റെ ഡിസ്ചാർജ് ബുക്കിൽ പേരുള്ളവരുമായ പെൺമക്കൾക്ക് ധനസഹായം നൽകുന്നു.

അർഹതയുള്ളവർ രേഖകളുമായി ജില്ല സൈനിക ക്ഷേമ ആഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

ഫോൺ : 0471-2472748.