അനാവശ്യ നിയമനം നടത്തിയെന്ന് തെളിയിച്ചാൽ രാജിവയ്ക്കാമെന്ന് ​ഗവർണർ

0
80

രാജ്ഭവനിൽ സ്വന്തമായി ആരെയും നിയമിച്ചിട്ടില്ലെന്നും അനാവശ്യ നിയമനം നടത്തിയെന്ന് തെളിയിച്ചാൽ രാജിവയ്ക്കാമെന്നും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

കേരളത്തിലെ ഒമ്പത് വൈസ് ചാൻസിലർമാരുടെ കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിസിമാരുടെ വിശദീകരണം കിട്ടാത്തതിനാൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. നേരിട്ട് വരാനുള്ള സമയം നവംബർ ഏഴ് വരെ നീട്ടിക്കൊടുത്തെന്നും അദ്ദേഹം പറഞ്ഞു.