ഷാരോൺ വധക്കേസിന്റെ അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറണമെന്ന് നിയമോപദേശം

0
59

ഷാരോൺ വധക്കേസിന്റെ അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും തമിഴ്നാട് അതിർത്തിയിലാണ്. അതിനാൽ തുടരന്വേഷണം തമിഴ്നാട് പോലീസിന് കൈമാറണമെന്നാണ് നിയമോപദേശം.

കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും തമിഴ്നാട് അതിർത്തിയിലായതിനാൽ ഭാവിയിൽ പ്രതി പോലീസ് അന്വേഷണത്തിന്‍റെ അധികാരപരിധി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ കേസ് തമിഴ്നാടിന് കൈമാറുന്നതാണ് ഉചിതമെന്നാണ് റൂറൽ എസ്‍പിക്ക് ലഭിച്ച നിയമോപദേശം.

കേസ് അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറണമെന്ന നിയമോപദേശം റൂറൽ എസ്‍പി ഡിജിപിക്ക് നൽകും. കേസ് മറ്റൊരു സംസ്ഥാനത്തേക്ക് കൈമാറുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. കേസ് കൈമാറുന്നതിൽ ഡിജിപി മുഖ്യമന്ത്രിയുമായി ചർച്ച നടത്തും.