Monday
12 January 2026
20.8 C
Kerala
HomeKeralaകണ്ണൂരില്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് പിടിയില്‍

കണ്ണൂരില്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് പിടിയില്‍

കണ്ണൂര്‍ കൂത്തുപറമ്പില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി. വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭിണിയെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനത്തിനിരയാക്കിയത് പിതാവാണെന്ന് കുട്ടി മൊഴി നല്‍കിയത്.

പെണ്‍കുട്ടിയുടെ പിതാവിനെ കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്തേക്ക് പോയ ഇയാളെ കൂത്തുപറമ്പ് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് നാളെ രേപ്പെടുത്തും.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് ചൈല്‍ഡ്‌ലൈനെ വിവരമറിയിക്കുകയും ചൈല്‍ഡ്‌ലൈന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഒരാഴ്ച മുന്‍പ് ഇയാള്‍ വിദേശത്തേക്ക് തിരികെ പോയിരുന്നു. ഒരു ബന്ധുവിനെക്കൊണ്ട് നാട്ടില്‍ ഒരു അടിയന്തര സാഹചര്യമുണ്ടെന്ന് പറഞ്ഞ് ഫോണ്‍ ചെയ്യിച്ചാണ് ഇയാളെ പൊലീസ് നാട്ടിലെത്തിച്ച് പിടികൂടിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പിതാവിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments