‘അവതാർ 2’ (അവതാർ: ദ് വേ ഓഫ് വാട്ടർ) ട്രെയ്‌ലർ പുറത്തിറങ്ങി

0
137

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആവേശത്തതോടെ കാത്തിരിക്കുന്ന ‘അവതാർ 2’ (Avatar 2) (അവതാർ: ദ് വേ ഓഫ് വാട്ടർ) ട്രെയ്‌ലർ പുറത്തിറങ്ങി. കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ച്ചകളൊരുക്കാൻ പൻഡോറയിലെ താമസക്കാർ വീണ്ടും എത്തുകയാണ്. എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിലൊന്നായ അവതാറിന്റെ രണ്ടാം ഭാഗം, ‘അവതാർ: ദ് വേ ഓഫ് വാട്ടർ’ ഈ വർഷം ഡിസംബർ 16ന് തിയറ്ററുകളിലെത്തും.

പന്‍ഡോറ എന്ന മായാലോകത്തിലെ വിസ്മയ കാഴ്ചകള്‍ കണ്ണെടുക്കാതെയാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്. ജെയിംസ് കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ച ‘അവതാറി’ന് തുടര്‍ഭാഗങ്ങള്‍ ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നതു മുതല്‍ രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. പ്രധാന കഥാപാത്രങ്ങളായ ജേക്ക് സുള്ളിയുടേയും നെയ്ത്രിയുടേയും കുടുംബത്തെ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുന്ന ‘അവതാര്‍ ദ വേ ഓഫ് വാട്ടര്‍’ പന്‍ഡോറയിലെ അത്ഭുതകാഴ്ചകള്‍ക്കൊപ്പം സമുദ്രത്തിനടിയിലെ നാവികളുടെ വിസ്മയലോകത്തിലേക്കുള്ള വാതിലും പ്രേക്ഷകര്‍ക്കു മുന്നില്‍ തുറക്കും.

1832 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ത്രീഡിയിലായിരിക്കും റിലീസിനെത്തുക. 20th സെഞ്ചുറി സ്റ്റുഡിയോസും ലൈറ്റ് സ്‌റ്റോം എന്റര്‍ടെയ്‌മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സാം വര്‍തിങ്ങടണ്‍, സോയ് സല്‍ദാന, സിഗോണി വീവര്‍, സ്റ്റീഫന്‍ ലാങ്ങ്, കേറ്റ് വിന്‍സ്ലറ്റ് എന്നിവരാണ് പ്രധാന താരങ്ങള്‍.