കിംഗ് ഖാന് ഇന്ന് 57ാം പിറന്നാള്‍

0
155

കിംഗ് ഖാന് ഇന്ന് 57ാം പിറന്നാള്‍. നിരവധി പേരാണ് ഷാരൂഖ് ഖാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇതിനിടെ ഷാരൂഖിന്റെ മകള്‍ സുഹാന ഖാനും കുട്ടിക്കാലത്ത് പിതാവിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചു.

സുഹാന പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പിതാവ് ഷാരൂഖും സഹോദരന്‍ ആര്യന്‍ ഖാനുമുണ്ട്. കുട്ടിക്കാലത്തെ ആര്യന്റെയും സുഹാനയുടെയും പിതാവിനൊപ്പമുള്ള ചിത്രങ്ങള്‍ കിംഗ് ഖാന്റെ ആരാധകരും ഏറ്റെടുത്തു. ‘എന്റെ ബെസ്റ്റ് ഫ്രണ്ടിന് പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു’….. ഇമോജിക്കൊപ്പം സുഹാന ഖാന്‍ കുറിച്ചു.

ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകളായ സുഹാന ന്യൂയോര്‍ക്കില്‍ നിന്നാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. അതിനുമുന്‍പായി ആര്‍ഡിംഗ്ലി കോളജില്‍ നിന്ന് സിനിമയും പഠിച്ചു. നിരവധി തീയറ്റര്‍ ഷോകള്‍ നടത്തിയിട്ടുള്ള സുഹാന ഖാന്‍ തിയോഡോര്‍ ഗിമെനോ സംവിധാനം ചെയ്ത ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

പിറന്നാള്‍ ആശംസകള്‍ക്കൊപ്പം മറ്റൊരു സന്തോഷം കൂടി ഷാരൂഖിനെ തേടിയെത്തി. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാനൊരുങ്ങുന്ന ഷാരൂഖിന്റെ പുതിയ സിനിമ പത്താന്റെ ടീസറും അണിയറക്കാര്‍ പുറത്തുവിട്ടു. ചിത്രം അടുത്ത വര്‍ഷം ജനുവരിയിലാകും റിലീസ് ചെയ്യുക.