Sunday
11 January 2026
24.8 C
Kerala
HomeIndiaഇന്ത്യയിൽ 26 ലക്ഷത്തിലധികം വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

ഇന്ത്യയിൽ 26 ലക്ഷത്തിലധികം വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

ഐടി നിയമങ്ങൾ, 2021 അനുസരിച്ച് സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിൽ 26 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്ത് ഏകദേശം 500 ദശലക്ഷം ഉപയോക്താക്കളുള്ള വാട്ട്സാപ്പിന് സെപ്റ്റംബറിൽ 666 പരാതികളാണ് ലഭിച്ചത്. ഇതിൽ 23 കേസിൽ നടപടി സ്വീകരിക്കുകയും ചെയ്തു. രാജ്യത്ത് ഏകദേശം 50 കോടി ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്.

സെപ്റ്റംബറിൽ വാട്സാപ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതലാണ് കണക്കുകളിൽ പറയുന്നു. 23 ലക്ഷത്തിലധികം വാട്സാപ്പ് അക്കൗണ്ടുകളാണ് ഓഗസ്റ്റിൽ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരിക്കുന്നത്. നിലവിൽ പുതുക്കിയ ഐടി നിയമങ്ങൾ പ്രകാരം, 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രതിമാസ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം. കമ്പനിയുടെ നയങ്ങളും മാർഗനിർദ്ദേശങ്ങളും ലംഘിക്കുന്ന അക്കൗണ്ടുകൾ നിരോധിക്കുമെന്ന് നേരത്തേ തന്നെ വാട്സാപ്പ് വ്യക്തമാക്കിയിരുന്നു.

വ്യാജ വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നതിനും സ്ഥിരീകരിക്കാത്ത സന്ദേശം ഒന്നിലധികം കോൺടാക്‌റ്റുകളിലേക്ക് ഫോർവേഡ് ചെയ്യുന്നതിനും ഒരു ഉപയോക്താവ് വാട്സാപ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ആ അക്കൗണ്ടുകൾ നിരോധിക്കും. ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടതിനെ തുടർന്ന് ജൂലൈയിൽ 23 ലക്ഷവും ജൂണിൽ 22.1 ലക്ഷവും അക്കൗണ്ടുകൾ നീക്കം ചെയ്തിരുന്നു. മാർച്ചിൽ 18 ലക്ഷവും ഏപ്രിലിൽ 16.66 ലക്ഷവും മേയിൽ 19 ലക്ഷവും അക്കൗണ്ടുകളാണ് വാട്സാപ്പ് നിരോധിച്ചത്.

വാട്സാപ്പിന് ഇന്ത്യയിൽ ഒരു പരാതി സെല്ലും നിലവിലുണ്ട്. ഏതൊരു ഉപയോക്താവിനും ഇമെയിൽ അല്ലെങ്കിൽ സ്നൈൽ മെയിൽ വഴി കംപ്ലയിൻസ് ഓഫിസറെ ബന്ധപ്പെടാം. 95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ്, ബൾക്ക് മെസേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് പ്രസ്താവിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments